ആര്യ ആദ്യമായി നായികയാകുന്നു, ചിയാരോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

By Web TeamFirst Published Mar 21, 2021, 6:36 PM IST
Highlights

ആര്യ നായികയാകുന്ന സിനിമയാണ് ചിയാരോ.

ടെലിവിഷൻ അവതാരക എന്ന നിലയില്‍ മലയാളികളുടെ പ്രിയം നേടിയ താരമാണ് ആര്യ. നിരവധി സിനിമകളിലും ആര്യ വേഷമിട്ടു. ഒട്ടേറെ ഹിറ്റുകളിലും ആര്യ ഭാഗമായി. ഇപോഴിതാ ഒരു സിനിമയില്‍ നായികയായി എത്തുകയാണ് ആര്യ. ആര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിയാരോ എന്ന സിനിമയിലാണ് ആര്യ നായികയാകുന്നത്.

ഇവിടെ ഇതാ വലിയൊരു സ്വപ്‍നം യാഥാര്‍ഥ്യമാകുകയാണ്. വെള്ളിത്തിരയിലെ വേഷം എന്നും സ്വപ്‍നമാണ്. ദൈവാനുഗ്രഹത്തില്‍ ഒരു നായിക വേഷം ചെയ്യുകയാണ്. എന്റെ സ്വപ്‍നം യാഥാര്‍ഥ്യത്തിലേക്ക് എത്തുകയാണ് എന്നും ആര്യ പറയുന്നു. സിനിമയുടെ ഫോട്ടോയും ആര്യ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണെന്നും ആര്യ പറയുന്നു.

വല്യ വല്യ വാഗ്‍ദാനങ്ങൾ ഒന്നും തരുന്നില്ല. എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്‍നം കാണുന്ന ഒത്തിരിപേരുടെ കഷ്‍ടപ്പാടും സ്വപ്നവും ആണ് ഞങ്ങളുടെ ഈ സിനിമ . ചിയാരോ ഒരു റിയൽ ലൈഫ് സ്റ്റോറി ആണ്. ഈ കഥയും കഥാപാത്രവും തന്നെ ആണ് എന്നെ ഇതിലേക്ക് നയിച്ചതും. കോമേഡി കഥാപാത്രങ്ങളിൽ ഒതുങ്ങി പോകുമോ എന്ന് പേടിച്ചു ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്‍താൽ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്‌റിക്കക്കും ഒരായിരം നന്ദിയെന്നും ആര്യ പറയുന്നു.

നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തോടെയും അനുഗ്രഹത്തോടെയും നായികയായുള്ള തന്റെ ആദ്യത്തെ സിനിമ അവതരിപ്പിക്കുകയാണെന്നും ആര്യ പറയുന്നു.

click me!