'ഒലിവര്‍ ട്വിസ്റ്റിനെ ഇഷ്ടപ്പെട്ട് ഒരുപാടുപേർ വിളിച്ചു, ഫോണെടുക്കാനായില്ല'; ക്ഷമ ചോദിക്കുന്നെന്ന് ഇന്ദ്രന്‍സ്

By Web TeamFirst Published Aug 27, 2021, 2:52 PM IST
Highlights

കൊവിഡ് കാലമായതിനാല്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരുന്ന് കുടുംബസമേതം സിനിമ കണ്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ഇന്ദ്രൻസ് പറയുന്നു.

ന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഹോം' എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി സ്ട്രീമിം​ഗ് തുടർന്നു കൊണ്ടിരിക്കയാണ്. ഹോമിലെ ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇപ്പോള്‍ മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ കുഞ്ഞ് സിനിമയെ വലിയ സിനിമയാക്കിയ എല്ലാവര്‍ക്കും നന്ദി പറയുകയാണ് ഇന്ദ്രന്‍സ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം നന്ദി പറഞ്ഞത്.

സിനിമ കണ്ട് ഒരുപാട് പേര്‍ വിളിച്ചുവെന്ന് അറിയാം. സിനിമയിലെ ഗുരുതുല്യരായവര്‍ മുതല്‍ സമൂഹത്തിലെ വിവധ മേഖലകളിലുള്ളവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഷൂട്ടിങ്ങ് തിരക്ക് കാരണം ഫോണെടുക്കാന്‍ സാധിച്ചില്ല. അതിന് ക്ഷമ ചോദിക്കുന്നു എന്ന് ഇന്ദ്രന്‍ പറയുന്നു. തിരക്ക് കഴിഞ്ഞാല്‍ ഉടന്‍ തന്നെ എല്ലാവരെയും തിരിച്ച് വിളിക്കാന്‍ ശ്രമിക്കും. കൊവിഡ് കാലമായതിനാല്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരുന്ന് കുടുംബസമേതം സിനിമ കണ്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ഇന്ദ്രൻസ് പറയുന്നു.

ഇന്ദ്രൻസിന്റെ വാക്കുകൾ

ഹോം എന്ന സിനിമ കാണുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒലിവര്‍ ട്വിസ്റ്റ് എന്ന എന്റെ കഥപാത്രം നിങ്ങളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഒരുപാട് പേരെന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയാം. സിനിമയിലെ ഗുരുതുല്യരായവര്‍ മുതല്‍ സമൂഹത്തിലെ വിവധ മേഖലകളിലുള്ളവരും അക്കൂട്ടത്തിലുണ്ട്. ഷൂട്ടിങ്ങിന്റെ തിരക്ക് കാരണം എനിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. തിരക്ക് കുറയുന്ന മുറക്ക് ഞാന്‍ എല്ലാവരെയും തിരിച്ച് വിളിക്കാന്‍ ശ്രമിക്കും. കൊവിഡ് കാലമായതിനാല്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരുന്ന് കുടുംബസമേതം സിനിമ കണ്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം. എത്രയും പെട്ടന്ന് നമുക്ക് കുടുംബ സമേതം തിയറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയുന്ന കാലം വരട്ടെ. അത് വരെ നമുക്ക് സുരക്ഷിതരായി വീടുകളില്‍ ഇരിക്കാം. ഹോം എന്ന കുഞ്ഞ് സിനിമയെ വലിയ സിനിമയാക്കിയ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!