'എന്റെ യഥാര്‍ഥ ജീവിതത്തിലെ ഹീറോ' , സുന്ദര്‍ സിയുടെ ഫോട്ടോ പങ്കുവെച്ച് ഖുശ്‍ബു

Web Desk   | Asianet News
Published : Dec 24, 2020, 04:13 PM IST
'എന്റെ യഥാര്‍ഥ ജീവിതത്തിലെ ഹീറോ' , സുന്ദര്‍ സിയുടെ ഫോട്ടോ പങ്കുവെച്ച് ഖുശ്‍ബു

Synopsis

സുന്ദര്‍ സിയുടെ ഫോട്ടോ പങ്കുവെച്ച് നടി ഖുശ്‍ബു.

തെന്നിന്ത്യയില്‍ ഒരുകാലത്ത് ഏറ്റവും ആരാധകരുള്ള താരമായിരുന്നു ഖുശ്‍ബു. രാഷ്‍ട്രീയത്തിലേക്ക് മാറിയെങ്കിലും ഖുശ്‍ബുവിന് ആരാധകര്‍ ഒട്ടും കുറവല്ല. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഖുശ്‍ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഖുശ്‍ബു തന്നെയാണ് ഭര്‍ത്താവിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ജീവിതത്തിലെ ഹീറോ എന്നാണ് ഖുശ്‍ബു ഭര്‍ത്താവിനെ കുറിച്ച് പറയുന്നത്.

വെള്ളിത്തിരയില്‍ ഒട്ടേറെ താരങ്ങളുടെ നായികയായി ഖുശ്‍ബു അഭിനയിച്ചിട്ടുണ്ട്. 'എന്റെ യഥാര്‍ഥ ജീവിതത്തിലെ ഹീറോ' എന്ന് പറഞ്ഞാണ് ഖുശ്‍ബു ഭര്‍ത്താവിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. മകള്‍ അവന്തിക ജനിച്ചതിനെ കുറിച്ച് അടുത്തിടെ ഖുശ്‍ബു എഴുതിയതും ചര്‍ച്ചയായിരുന്നു. കുടുംബത്തിനൊപ്പമുള്ള ഫോട്ടോകള്‍ മുമ്പും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. 2000 മാര്‍ച്ചില്‍ ഖുശ്‍ബുവും സുന്ദറും വിവാഹിതരായത്.

 ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോകള്‍ കൗതുകപരമായ ക്യാപ്ഷനോടെ മുമ്പും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ ഖുശ്‍ബു നേര്‍ന്നതും വേറിട്ട രീതിയിലായിരുന്നു. ഇരുപത് വര്‍ഷങ്ങളായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ആയിരുന്നു ഖുശ്‍ബു എഴുതിയത്. അവന്തികയും അനന്തിതയും എന്ന രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നുപറഞ്ഞത്.

അടുത്തിടെയാണ് ഖുശ്‍ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരുമിച്ച് സിനിമയ്‍ക്ക് പോയി, എന്നിട്ടും വിവാഹത്തിലേക്ക് പോകേണ്ടെന്ന് ആദ്യം തീരുമാനിച്ചു: നടി ഡയാന
നടി ഖുശ്‍ബുവിന്റെ മകള്‍ സിനിമയിലേക്ക്, 'ആരംഭ'ത്തിന് തുടക്കമായി