ഖുശ്‍ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‍തു

By Web TeamFirst Published Jul 20, 2021, 1:20 PM IST
Highlights

ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഖുശ്‍ബു.

സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് അടുത്തകാലത്ത് പതിവായിരിക്കുകയാണ്. നടി ഖുശ്‍ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഇപോള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഖുശ്‍ബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായിട്ടാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ഖുശ്‍ബു സുന്ദര്‍ എന്ന പേരിലുള്ള എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് ദിവസമായി ഹാക്ക് ചെയ്‍തിരിക്കുകയാണ്. ട്വിറ്റര്‍ അഡ്‍മിനിസ്‍ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ഏതെങ്കിലും ട്വീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അത് താനല്ല ചെയ്യുന്നത് എന്നുമാണ് ഖുശ്‍ബു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

കുടുംബത്തിന്റെയും തന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഖുശ്‍ബു സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യാറുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഖുശ്‍ബു കോണ്‍ഗ്രസ് ബിജെപിയിലേക്ക് എത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!