കുടുംബത്തോടൊപ്പം കൃഷ്‍ണകുമാര്‍ വേറിട്ട ലുക്കില്‍, ഫോട്ടോ ഷെയര്‍ ചെയ്‍ത് താരം

Web Desk   | Asianet News
Published : May 22, 2020, 05:59 PM IST
കുടുംബത്തോടൊപ്പം കൃഷ്‍ണകുമാര്‍ വേറിട്ട ലുക്കില്‍, ഫോട്ടോ ഷെയര്‍ ചെയ്‍ത് താരം

Synopsis

സാധാരണയില്‍ നിന്ന് വേറിട്ട ലുക്ക് എന്ന് പറഞ്ഞാണ് ഇത്തവണ കൃഷ്‍ണകുമാര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വാര്‍ത്ത അവതാരകനായി വന്ന് പിന്നീട് ക്യാരക്ടര്‍ കഥാപാത്രങ്ങള്‍ ചെയ്‍ത് ശ്രദ്ധേയനായ നടനാണ് കൃഷ്‍ണകുമാര്‍.  നടിയുമായ അഹാന കൃഷ്‍ണകുമാറടക്കമുള്ള കൃഷ്‍ണകുമാറിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൃഷ്‍ണകുമാര്‍ പഴയൊരു ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഭാര്യയും മക്കളും ഫോട്ടോയില്‍ കൃഷ്‍ണകുമാറിനൊപ്പമുണ്ട്.

വേറിട്ട ലുക്ക് എന്ന് പറഞ്ഞാണ് കൃഷ്‍ണകുമാര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മൊട്ടയടിച്ച്, താടി വളര്‍ന്നുവരുന്ന മുഖമുള്ള ലുക്കാണ് ഫോട്ടോയില്‍. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. താടി വളര്‍ന്ന ഒരു ഫോട്ടോയും നേരത്തെ കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇങ്ങനെയുള്ള ലുക്കിലുള്ള ഒരു കഥാപാത്രത്തെ ചെയ്യണം എന്ന് ആഗ്രഹിക്കുന്നുവെന്നാണ് കൃഷ്‍ണകുമാര്‍ പറഞ്ഞത്.  അഹാന കൃഷ്‍ണകുമാര്‍, ഇഷ കൃഷ്‍ണകുമാര്‍, ദിയ കൃഷ്‍ണകുമാര്‍, ഹൻസിക കൃഷ്‍ണകുമാര്‍ എന്നിവരാണ് കൃഷ്‍ണകുമാര്‍- സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാരുടെ മക്കള്‍.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍