
ഉത്തര്‍പ്രദേശിലെ ഹഥ്‍റാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി നടൻ കൃഷ്‍ണകുമാര്‍. ഡൽഹിയിലെ നിർഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോ എന്നാണ് കൃഷ്‍ണകുമാര്‍ ചോദിക്കുന്നത്. നാഷണൽ ജോഗ്രാഫി പോലുള്ള ചാനൽസ് കാണുമ്പോൾ കൂടെ യുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്പോൾ കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടപ്രാണികൾ ആവുകയാണോ നമ്മളും. പെൺകുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും. ഒരു നീചമായ പ്രവർത്തിയാണ് ഇത്. ഭൂമിയിൽ എവിടെ ആണെങ്കിലും മനുഷ്യർ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയമാണ് ഇതെന്നും കൃഷ്‍ണകുമാര്‍ പറയുന്നു.
കൃഷ്‍ണകുമാറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്
ദുഖവും വേദനയും നിരാശയും തോന്നുന്നു. കാലങ്ങളായി തുടരുന്ന ഒരു നീചമായ പ്രവർത്തി. ഭൂമിയിൽ എവിടെ ആണെങ്കിലും മനുഷ്യർ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയം. നിർഭയ വിധിയിൽ ആശ്വസിച്ചു, സന്തോഷിച്ചു. പക്ഷെ വീണ്ടും നമ്മളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു അതി ക്രൂരമായ മറ്റൊരു കൂട്ട ബലാത്സംഘവും കൊലപാതകവും. കുറച്ചു നാളുകൾക്കു മുൻപ് നമ്മുടെ അടുത്തും നടന്നു ആംബുലൻസിനകത്തൊരു ബലാത്സംഘം. വാർത്ത നമ്മൾ അറിയുന്നു. ഒന്ന് രണ്ടു ചർച്ചകൾ നടക്കുന്നു, മറക്കുന്നു. നാഷണൽ ജോഗ്രാഫി പോലുള്ള ചാനൽസ് കാണുമ്പോൾ കൂടെ യുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്പോൾ കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടാപ്രാണികൾ ആവുകയാണോ നമ്മളും. ദുരന്തം അനുഭവിച്ച പെൺകുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും.? ഡൽഹിയിലെ നിർഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോ.? അതോ ഇനിയും കൂടുതൽ നിർഭയമാർ ഉണ്ടാകുമോ? അതോ പ്രകൃതി കൂടുതൽ സജ്ജനാർമാരെ സൃഷ്‍ടിക്കുമോ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ