‘അനിയത്തിപ്രാവി‘ന് ലഭിച്ച പ്രതിഫലം എത്ര? വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

By Web TeamFirst Published Aug 28, 2021, 10:04 PM IST
Highlights

ഫാസില്‍ രചനയും സംവിധാനവും നിർവഹിച്ച അനിയത്തിപ്രാവ് 1997ലാണ് പുറത്തിറങ്ങിയത്. 

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്‌ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് താരം. സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന ഗെയിം ഷോയിൽ പങ്കെടുക്കവെയാണ് ചാക്കോച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 

പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടിയായാണ് ചാക്കോച്ചൻ തന്റെ ആദ്യപ്രതിഫലത്തെ കുറിച്ച് സംസാരിച്ചത്. അമ്പതിനായിരം രൂപയാണ് അനിയത്തിപ്രാവിന് പ്രതിഫലമായി ലഭിച്ചതെന്ന് ചാക്കോച്ചൻ പറയുന്നു.

ഫാസില്‍ രചനയും സംവിധാനവും നിർവഹിച്ച അനിയത്തിപ്രാവ് 1997ലാണ് പുറത്തിറങ്ങിയത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമിച്ചത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബൻ എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു. പിന്നീട് നിറം, കസ്തൂരിമാൻ, സ്വപ്നക്കൂട്, ദോസ്ത്, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം യുവാക്കളുടെ ഹരമായി മാറുക ആയിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!