'എന്ത് അതിശയകരമായ നടനാണ് അദ്ദേഹം', ആദില്‍ ഹുസൈനൊപ്പം ലെന

Web Desk   | Asianet News
Published : Jan 07, 2021, 11:08 AM IST
'എന്ത് അതിശയകരമായ നടനാണ് അദ്ദേഹം', ആദില്‍ ഹുസൈനൊപ്പം ലെന

Synopsis

ആദില്‍ ഹുസൈനൊപ്പം അഭിനയിച്ചതിനെ കുറിച്ച് ലെന.

മലയാളത്തില്‍ ഒട്ടേറെ ശ്രദ്ധേയയായ കഥാപാത്രങ്ങള്‍ ചെയ്‍ത നടിയാണ് ലെന. നായികയായും സഹനടിയായുമൊക്കെ ലെന തിളങ്ങി. ലെനയുടെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നടൻ ആദില്‍ ഹുസൈന് ഒപ്പമുള്ള ലെനയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ലെന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഒപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷത്തെ കുറിച്ചാണ് ലെന പറയുന്നത്.

എന്ത് മികച്ച മനുഷ്യനും അതിശയകരമായ നടനും. ആദില്‍ ഹുസൈനൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവമുണ്ട് എന്ന് ലെന എഴുതുന്നു. ഫോട്ടോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകള്‍ എഴുതിയിരിക്കുന്നത്. എല്ലാവരും ലെനയെ അഭിനന്ദിച്ച് ആണ് കമന്റുകള്‍ എഴുതിയിരിക്കുന്നത്. ലെന തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തത്. അടുത്തിടെ ടാറ്റ് ചെയ്‍ത കാര്യവും ലെന അറിയിച്ചിരുന്നു.

ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന ഇംഗ്ലീഷ് സിനിമയിലാണ് ലെന ആദില്‍ ഹുസൈനൊപ്പം അഭിനയിക്കുന്നത്.

നതാലിയ ശ്യാം സംവിധാനം  ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം നിമിഷ സജയൻ പ്രധാന കഥാപാത്രമായുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എല്ലാ ചിത്രങ്ങളും സത്യം പറയില്ല, കട്ട വില്ലനിസത്തിന് ഷറഫുദ്ദീൻ; 'പ്രതിഛായ' പോസ്റ്റർ പുറത്ത്
ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു, മതം മാറേണ്ടിയിരുന്നില്ല; വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; എ.ആർ റഹ്മാനെ കുറിച്ച് മോഹിനി