മഞ്ജു വാര്യരുടെ ടെക്നോ ഹൊറര്‍ ചിത്രം; ‘ചതുർമുഖം‘ ഒടിടി റിലീസിന് ഒരുങ്ങുന്നു

By Web TeamFirst Published Jul 7, 2021, 6:18 PM IST
Highlights

മഞ്ജു വാര്യരാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റിലീസ് വിവരം അറിയിച്ചത്.

ലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയാണ് ചതുർമുഖം. മഞ്ജുവാര്യരും സണ്ണി വെയ്നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സീ 5ലൂടെ ജൂലൈ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

മഞ്ജു വാര്യരാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റിലീസ് വിവരം അറിയിച്ചത്. ഒപ്പം ചതുർമുഖത്തിന്റെ പുതിയ ട്രെയ്‌ലറും നടി പങ്കുവെച്ചിട്ടുണ്ട്. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ്  തിയറ്ററുകളില്‍ റിലീസായത്. എന്നാൽ കൊവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. 

‘കാത്തിരിപ്പുകൾക്ക് അവസാനം. തിയേറ്ററുകളിൽ മികച്ച ഓട്ടത്തിന് ശേഷം ചതുർമുഖം സീ 5ലൂടെ ജൂലൈ ഒമ്പതിന് നിങ്ങളുടെ വീടുകളിൽ എത്തുന്നു. ചതുർമുഖത്തിനായും അതിലെ നിഗൂഢതകൾക്കായും കാത്തിരിക്കുക‘, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!