ജോര്‍ജുകുട്ടിയും റാണിയും ഇത്തവണ എന്തൊക്കെ നേരിടേണ്ടിവരും? ആകാംക്ഷയോടെ മീന

By Web TeamFirst Published May 21, 2020, 11:11 PM IST
Highlights

ദൃശ്യം രണ്ടാം ഭാഗം എത്തുമ്പോള്‍ എന്തായിരിക്കുമെന്ന ആകാംക്ഷയോടെ മീന.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മോഹൻലാല്‍ നായകനായി അമ്പരപ്പിച്ച ചിത്രം. ദൃശ്യത്തിന് ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ദൃശ്യം രണ്ടാം ഭാഗം വരുന്നുവെന്നും പ്രഖ്യാപിച്ചു. ഇപ്പോഴിതാ അതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മീന.

ജോര്‍ജുകുട്ടിയും റാണിയും വീണ്ടും തിരിച്ചുവരുന്നു. ഇത്തവണ അവര്‍ക്ക് എന്തൊക്കെയാകും സംഭവിക്കുക. എക്സൈറ്റിലാണ്. ദൃശ്യം രണ്ട് വരുന്നതിന്റെ സന്തോഷം പങ്കുവെച്ച് മീന പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്‍ത ദൃശ്യത്തില്‍ റാണി എന്ന നായികയായി എത്തിയത് മീനയായിരുന്നു.

click me!