'ആദരാഞ്‍ജലികള്‍ ബാലേട്ടാ', ഓര്‍മയില്‍ ചേട്ടച്ഛനും ഡോ. സണ്ണി ജോസഫും

Web Desk   | Asianet News
Published : Apr 05, 2021, 09:27 AM IST
'ആദരാഞ്‍ജലികള്‍ ബാലേട്ടാ', ഓര്‍മയില്‍ ചേട്ടച്ഛനും ഡോ. സണ്ണി ജോസഫും

Synopsis

പി ബാലചന്ദ്രന് ആദരാഞ്‍ജലിയുമായി മോഹൻലാല്‍.

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു പി ബാലചന്ദ്രൻ. പി ബാലചന്ദ്രന് മോഹൻലാല്‍ ആദരാഞ്‍ജലികള്‍ അര്‍പ്പിച്ചു. മോഹൻലാല്‍ പി ബാലചന്ദ്രന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആദരാഞ്ജലികൾ ബാലേട്ടാ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.

മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായ ഉള്ളടക്കത്തിന്റെ തിരക്കഥാകൃത്താണ് പി ബാലചന്ദ്രൻ. ഡോ. സണ്ണി ജോസഫ് എന്ന മോഹൻലാല്‍ കഥാപാത്രം പി ബാലചന്ദ്രന്റെ എഴുത്തിലാണ് ജനിച്ചത്. മോഹൻലാലിന്റെ മാനറിസങ്ങളും കഥാപാത്രത്തില്‍ അടങ്ങിയിരുന്നു. മോഹൻലാലിന്റെ പ്രകടനം എന്നും വിസ്‍മയത്തോടെ മാത്രം കാണാനാകുന്ന പവിത്രം എന്ന സിനിമയും എഴുതിയത് പി ബാലചന്ദ്രനാണ്. മോഹൻലാല്‍ അങ്കണ്‍ ബണിന്റെ തിരക്കഥാകൃത്തും പി ബാലചന്ദ്രനാണ്. പവിത്രത്തിലെ ഉണ്ണികൃഷ്‍ണൻ എന്ന ചേട്ടച്ഛൻ കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് നൊമ്പരമാണ്.

തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന സിനിമയും മോഹൻലാല്‍ നായകനായി പി ബാലചന്ദ്രൻ തിരക്കഥ എഴുതിയിട്ടുണ്ട്.

മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജന്മംകൊടുത്ത എഴുത്തുകാരനാണ് ഇന്ന് യാത്രയായിരിക്കുന്നത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍