
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കാന്‍ നിർബന്ധിതർ ആയിരിക്കുകയാണ് സിനിമാ നിര്‍മ്മാതാക്കള്‍. തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്നത് പ്രവചനാതീതമായി തുടരുന്ന സാഹചര്യത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ഏറെയും പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിനിടോകം തന്നെ നിരവധി സിനിമകൾ ഒടിടിയിൽ റിലീസും നടത്തി കഴിഞ്ഞു. ഇപ്പോഴിതാ നയൻതാര ചിത്രം 'നെട്രികൺ' ഒടിടിയിൽ റിലീസ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രം ഡിസ്‌നി+ഹോട്ട്‌സ്റ്റാർ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിഘ്നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. മിലിന്ദിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ 'അവള്‍' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.
'നെട്രിക്കണ്ണി'ല്‍ നയന്‍താരയുടെ കഥാപാത്രം അന്ധയാണ്. നഗരത്തില്‍ കുറേയധികം സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നു. ഒരു പരമ്പര കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ഇപ്പോള്‍ നയന്‍താരയുടെ കഥാപാത്രത്തിന് പിന്നാലെയാണ്. ഇതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. അജ്‍മല്‍, മണികണ്ഠന്‍, ശരണ്‍ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. എഡിറ്റിംഗ് ലോറന്‍സ് കിഷോര്‍. ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍. സംഭാഷണം നവീന്‍ സുന്ദരമൂര്‍ത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ