മേക്കപ്പ് ഇട്ട ഫോട്ടോകള്‍ക്ക് വിമര്‍ശനം, ഷോയില്‍ പറഞ്ഞത് എന്തെന്ന് വ്യക്തമാക്കി മറുപടിയുമായി നിമിഷ

By Web TeamFirst Published Jun 11, 2020, 2:17 PM IST
Highlights

ചാനല്‍ ഷോയുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയുമായി നടി നിമിഷ സജയൻ.

ഒരു ടെലിവിഷൻ ഷോയില്‍ നിമിഷ നടത്തിയ പ്രസ്‍താവന ചര്‍ച്ചയായിരുന്നു. നടി ആനിയുടെ ഷോയില്‍ മേയ്‍ക്കപ്പ് ഇടുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയായിരുന്നു നിമിഷ. ഷോ വിവാദമാകുകയും ചെയ്‍തിരുന്നു. വ്യക്തിപരമായി മേക്കപ്പ് ഇഷ്‍ടമല്ല എന്നായിരുന്നു നിമിഷ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വരുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് നിമിഷ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. നിമിഷയുടെ മേക്കപ്പിട്ട ഫോട്ടോ കണ്ട് വിമര്‍ശിച്ചവര്‍ക്കാണ് താരം മറുപടി നല്‍കിയത്.

ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്. എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്‍ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തിപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല. പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട് . കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലേ എന്ന് ചോദിച്ചു. എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പ്രോഗ്രാമുകൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്‍ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും. എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ കുറിപ്പ് നൽകുന്നു.വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുവെന്നും നിമിഷ സജയൻ പറയുന്നു.

click me!