മെഷീന്‍ ഗണ്ണുമായി ‘ഭീംല നായക്'; ‘അയ്യപ്പനും കോശിയും' തെലുങ്കിലെത്തുമ്പോള്‍ അടിമുടി മാറും

By Web TeamFirst Published Aug 21, 2021, 3:24 PM IST
Highlights

2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. 

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ്.'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇപ്പോഴിതാ ചിത്രത്തിന്റേതായി അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോ ആണ് ശ്രദ്ധനേടുന്നത്.  

ചിത്രം തെലുങ്കിലെത്തുമ്പോള്‍ അടിമുടിമാറുമെന്ന സൂചനകളാണ് വീഡിയോ നൽകുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പവൻ കല്യാണിന്റെ കഥാപാത്രമായ ഭീംല നായക് മെഷിന്‍ ഗണ്ണുമായി വെടിയുതിര്‍ക്കുന്ന വീഡിയോ ആണിത്. ബ്രേക്ക് ടൈം വിത്ത് ഭീംല നായക് സ്റ്റൈല്‍ എന്നാണ് വീഡിയോക്ക് നല്‍കിയ കാപ്ഷന്‍.

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസാവസാനമായിരുന്നു പുനരാരംഭിച്ചത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. റാം ലക്ഷ്‍മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!