മലയാളത്തിന് അഭിമാനം തീര്‍ത്തവര്‍ക്ക് ആംശകള്‍: പൃഥ്വിരാജ്

By Web TeamFirst Published Mar 22, 2021, 7:59 PM IST
Highlights

ദേശീയ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് പൃഥ്വിരാജ്.

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നേട്ടമാണ് മലയാളം സ്വന്തമാക്കിയത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ്. കൊവിഡ് കാരണം റിലീസ് വൈകിയ ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങളും നേടിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ പ്രവര്‍ത്തകരുള്‍പ്പടെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് രംഗത്ത് എത്തി. അവാര്‍ഡ് ലഭിച്ച സിനിമകളുടെ ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. മലയാളത്തിന് അഭിമാനം തീര്‍ത്തവര്‍ക്ക് പ്രത്യേക ആശംസകള്‍ എന്ന് പൃഥ്വിരാജ് പറയുന്നു.

എല്ലാ ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.  മലയാളത്തിന് അഭിമാനം തീര്‍ത്തവര്‍ക്ക് പ്രത്യേക ആശംസകള്‍ എന്നുമാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത 'കള്ളനോട്ട'മാണ് മികച്ച മലയാള ചിത്രം. തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7'ലൂടെ മികച്ച റീ-റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‍കാരം റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചിരുന്നു. അവാര്‍ഡ് ലഭിച്ച സിനിമകളുടെ ഫോട്ടോ പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. മികച്ച നടന്‍ (രണ്ടുപേര്‍ക്ക്)- മനോജ് ബാജ്‍പെയ് (ഹിന്ദി ചിത്രം ഭോസ്‍ലെ), ധനുഷ് (തമിഴ് ചിത്രം അസുരന്‍) എന്നിവരായിരുന്നു സ്വന്തമാക്കിയിരുന്നു.

മികച്ച ചിത്രം കൂടാതെ മറ്റു രണ്ട് പുരസ്‍കാരങ്ങളും 'മരക്കാറി'ന് ഉണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങളാണ് അവ. സ്പെഷല്‍ എഫക്റ്റ്സിനുള്ള പുരസ്‍കാരത്തിന് അര്‍ഹനായത് പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ തന്നെയാണ്.

മലയാള ചിത്രം 'ഹെലന്‍' രണ്ട് പുരസ്‍കാരങ്ങള്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‍കാരത്തിന് 'ഹെലന്‍' സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ അര്‍ഹനായപ്പോള്‍ മികച്ച ചമയത്തിനുള്ള പുരസ്‍കാരം ചിത്രത്തിലെ മികവിന് രഞ്ജിത്തും നേടി. ഗീരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം ജല്ലിക്കട്ട്). മികച്ച ഗാനരചനയ്ക്കുള്ള പുരസ്‍കാരം പ്രഭാ വര്‍മ്മയ്ക്കാണ് (ചിത്രം കോളാമ്പി). രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത 'കള്ളനോട്ട'മാണ് മികച്ച മലയാള ചിത്രം. മലയാള ചിത്രം 'ബിരിയാണി'യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനായി.

click me!