പണ്ടൊരിക്കല്‍, ഭാവനയ്‍ക്കും മഞ്‍ജു വാര്യര്‍ക്കും ഒപ്പമുള്ള ഫോട്ടോയുമായി രാധിക

Web Desk   | Asianet News
Published : Jul 06, 2020, 03:58 PM IST
പണ്ടൊരിക്കല്‍, ഭാവനയ്‍ക്കും മഞ്‍ജു വാര്യര്‍ക്കും ഒപ്പമുള്ള ഫോട്ടോയുമായി രാധിക

Synopsis

ഭാവനയ്‍ക്കും മഞ്ജു വാര്യര്‍ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി രാധിക.

മലയാള നടി രാധികയെ ഓര്‍മ്മയില്ലേ. ക്ലാസ്‍മേറ്റ്‍സ് എന്ന സിനിമയില്‍ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. പര്‍ദ്ദയ്‍ക്കുള്ളില്‍ മുഖം ഒളിപ്പിച്ച റസിയ എന്ന കഥാപാത്രമായ നടി. മുരളി എന്ന ഗായകനൊപ്പം ജീവിക്കാൻ കൊതിച്ചെങ്കിലും വിരഹ ദുഖം അനുഭവിക്കേണ്ടി വന്ന റസിയയായി മികവോടെ അഭിനയിച്ച നടി രാധിക. കുറെക്കാലമായി രാധിക സിനിമയിലില്ല. ഇപ്പോഴിതാ പഴയൊരു ഓര്‍മ ഫോട്ടോ പങ്കുവെച്ച് ആരാധകരുടെ ചര്‍ച്ചയില്‍ എത്തിയിരിക്കുകയാണ് രാധിക.

ഭാവനയ്‍ക്കും മഞ്‍ജു വാര്യര്‍ക്കും ഒപ്പമുള്ള ഒരു ഫോട്ടോയാണ് രാധിക പങ്കുവെച്ചിരിക്കുന്നത്. എപ്പോഴാണ് ഫോട്ടോ എടുത്തത് എന്ന് വ്യക്തമല്ല. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്.1993ല്‍ വിയറ്റ്‍നാം കോളനി എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്‍താണ് രാധിക വെള്ളിത്തിരയില്‍ എത്തുന്നത്. ജയറാമിന്റെ വണ്‍മാൻ ഷോയില്‍ സഹോദരിയായി. ജയരാജിന്റെ ദൈവനാമത്തില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രാധിക ശ്രദ്ധേയയായത്. ചങ്ങാതിപ്പൂച്ച, മിഷൻ 90 ഡെയ്‍സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്ന് എന്നെ മോചിപ്പിച്ചയാൾ'; ഭാര്യയെക്കുറിച്ച് ആർജെ അമൻ
'കളർ സസ്പെൻസ് ആയിരിക്കട്ടെ'; ഇച്ചാപ്പിയുടെ കല്യാണസാരി സെലക്ട് ചെയ്യാൻ നേരിട്ടെത്തി പേളി