പഠിക്കാനും മിടുക്കി, സാമന്തയുടെ പ്രോഗ്രസ്‍ കാര്‍ഡ് ചര്‍ച്ചയാക്കി ആരാധകര്‍

Web Desk   | Asianet News
Published : May 30, 2020, 11:00 PM IST
പഠിക്കാനും മിടുക്കി, സാമന്തയുടെ പ്രോഗ്രസ്‍ കാര്‍ഡ് ചര്‍ച്ചയാക്കി ആരാധകര്‍

Synopsis

പ്രോഗ്രസ് കാര്‍ഡ് ഷെയര്‍ ചെയ്‍ത് സാമന്ത.

തെന്നിന്ത്യൻ സിനിമയിലെ മിന്നുംതാരമാണ് സാമന്ത. അഭിനയത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് അടുത്തിടെ സാമന്ത അറിയിച്ചിരുന്നു. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാമന്തയുടെ സ്‍കൂള്‍ പ്രോഗ്രസ് കാര്‍ഡിന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. സാമന്ത തന്നെയാണ് സ്‍കൂള്‍ പ്രോഗ്രസ് കാര്‍ഡിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തത്.

പത്താം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസിലെയും പ്രോഗ്രസ് കാര്‍ഡ് ആണ് സാമന്ത ഷെയര്‍ ചെയ്‍തത്. പഠനത്തിലും സാമന്ത മിടുക്കിയായിരുന്നുവെന്നാണ് പ്രോഗ്രസ് കാര്‍ഡില്‍ നിന്ന് വ്യക്തമാകുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നതും. സ്‍കൂളിന് വലിയ നേട്ടമാണ് സാമന്ത എന്നാണ് ഒരു അധ്യാപിക സാമന്തയുടെ പ്രോഗ്രസ് കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. സ്‍കൂളിന്റെ അഭിമാനമായ സാമന്ത ഇപ്പോള്‍ സിനിമ ലോകത്തും തിളങ്ങിനില്‍ക്കുന്നു.

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്