വിജയ് സേതുപതിക്കൊപ്പം സന്ദീപ് കിഷൻ; ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ, ടൈറ്റില്‍ പോസ്റ്റര്‍

Web Desk   | Asianet News
Published : Aug 27, 2021, 12:36 PM IST
വിജയ് സേതുപതിക്കൊപ്പം സന്ദീപ് കിഷൻ; ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ, ടൈറ്റില്‍ പോസ്റ്റര്‍

Synopsis

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

തെലുങ്ക് യുവതാരം സന്ദീപ് കിഷനും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'മൈക്കിള്‍' എന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ പാന്‍ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ജയക്കോടിയാണ്.

തെലുങ്കിലെ മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍.എല്‍.പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാവ് സുനില്‍ നാരംഗിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മൈക്കിള്‍ എന്ന ടൈറ്റില്‍ റോളിലാണ് സന്ദീപ് കിഷന്‍ ചിത്രത്തില്‍ എത്തുക. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. 

ഭരത് ചൗധരിയുടെയും പുസ്‌കൂര്‍ റാം മോഹന്‍ റാവുവിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമാണ് മൈക്കിള്‍. നാരായണ്‍ ദാസ് കെ നാരങ്ങാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പിന്നീട് വെളിപ്പെടുത്തും. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍