ഇത് 'ക്യാപ്റ്റൻ മില്ലെറി'ലെ ലുക്കോ?, ധനുഷിന്റെ ഫോട്ടോ പങ്കുവെച്ച് സംവിധായകനും

Published : Sep 19, 2022, 10:07 AM IST
ഇത് 'ക്യാപ്റ്റൻ മില്ലെറി'ലെ ലുക്കോ?, ധനുഷിന്റെ ഫോട്ടോ പങ്കുവെച്ച് സംവിധായകനും

Synopsis

'ക്യാപ്റ്റൻ മില്ലെര്‍' ആണ് ധനുഷ് നായകനാകുന്ന പുതിയ ചിത്രം.

തമിഴകത്ത് 'തിരുച്ചിദ്രമ്പലം' തിയറ്ററില്‍ ആളെക്കൂട്ടി പ്രദര്‍ശനം തുടരുകയാണ്. 'തിരുച്ചിദ്രമ്പല'ത്തിനു ശേഷം ധനുഷ് നായകനാകുന്ന 'നാനേ വരുവേൻ' പ്രദര്‍ശനത്തിന് ഒരുങ്ങുകയുമാണ്. ധനുഷ് പുതിയ സിനിമയുടെ ഒരുക്കങ്ങളിലുമാണ്.  പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ ഇടംപിടിച്ച ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലെര്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

'ക്യാപ്റ്റൻ മില്ലെറി'ലെ ധനുഷിന്റെ ലുക്ക് എന്ന് കരുതി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ  സംവിധായകൻ അരുണ്‍ മതേശ്വരനും പങ്കുവെച്ചിരിക്കുകയാണ്. 'കില്ലര്‍, കില്ലര്‍, ക്യാപ്റ്റൻ മില്ലര്‍' എന്ന ക്യാപ്ഷൻ എഴുതിയാണ് അരുണ്‍ മതേശ്വരൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. തെലുങ്ക് നായകൻ സുന്ദീപി കിഷൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'ക്യാപ്റ്റൻ മില്ലെറി'ന്റെ ചിത്രീകരണം തുടങ്ങുകയാണ് എന്നും അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ ഏഴിന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

സെല്‍വരാഘവന്റെ സംവിധാനത്തിലുള്ള 'നാനേ വരുവേൻ' ആണ് ധനുഷിന്റേതായി ഇനി റിലീസ് ചെയാനുള്ള ചിത്രം. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' സംവിധാനം ചെയ്‍തത് മിത്രൻ ജവഹറാണ്. മിത്രൻ ജവഹര്‍ തന്നെ തിരക്കഥയും എഴുതിയ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.ഓം പ്രകാശാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ് ചിത്രത്തിന്റെ വിതരണം. ഒരിടവേളയ്‍ക്ക് ശേഷം ധനുഷ് നായകനായി തിയറ്ററുകളില്‍ എത്തിയ ചിത്രവുമാണ് 'തിരുച്ചിദ്രമ്പലം'.

Read More : 'പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം' എപ്പോഴെത്തും?, പ്രതികരണവുമായി മണിരത്നം

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ