നടനായി അല്‍ഫോണ്‍സ് പുത്രൻ, ചിത്രത്തിന്റെ സംവിധാനം അരുണ്‍ വൈഗ

Published : Jul 12, 2024, 04:47 PM IST
നടനായി അല്‍ഫോണ്‍സ് പുത്രൻ, ചിത്രത്തിന്റെ സംവിധാനം അരുണ്‍ വൈഗ

Synopsis

നടനായെത്താൻ അല്‍ഫോണ്‍സ് പുത്രൻ.

സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സിനിമാ രംഗത്തേയ്‍ക്ക് തിരിച്ചെത്തുന്നു. സംവിധായകൻ അരുണ്‍ വൈഗയുടെ പുതിയ ചിത്രത്തിലൂടെയാണ് അല്‍ഫോണ്‍സ് പുത്രൻ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. നടനായിട്ടാണ് അല്‍ഫോണ്‍സ് പുത്രൻ എത്തുക. ആദ്യമായിട്ടാണ് അല്‍ഫോണ്‍സ് പുത്രൻ തന്റേതല്ലാത്ത സംവിധാനത്തില്‍ നടനാകുന്നത്.

അല്‍ഫോണ്‍സ് പുത്രൻ നടനാകുന്നത് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ  അരുണ്‍ വൈഗ വ്യക്തമാക്കിയത് ചര്‍ച്ചയാക്കിയിട്ടുണ്ട്. അരുൺ വൈഗ കുറിച്ച വാക്കുകളും വീഡിയോയ്‍ക്കൊപ്പം ശ്രദ്ധയാകര്‍ഷിക്കുകയാണ്. തനിക്ക് പ്രേമം തോന്നിയ ഒരു സിനിമയാണ് പ്രേമം എന്ന് എഴുതിയിരിക്കുകയാണ് യുവ സംവിധായകൻ അരുണ്‍ വൈഗ. എത്ര തവണ കണ്ടുവെന്ന് അറിയില്ല, അതിൽ വർക്ക് ചെയ്‍ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി. അങ്ങനെ സിജു വിൽസൺ ഭായ് ശബരീഷ് ഭായ് എന്റെ ചങ്ക് വിഷ്‍ണു ഗോവിന്ദ് ഒക്കെ സുഹ്രുത്തുക്കൾ ആയി. രാജേഷ് മുരുഗേശനാണ് എനിക്കായും സംഗീതം ചെയ്യുന്നത് . അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷൻ കൊണ്ടും എന്നെ വിസ്‌മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാൻ പറ്റിയില്ല... അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എൻ്റെ പുതിയ സിനിമയിൽ ഒരു കാമിയോ റോൾ അൽഫോൻസ് പുത്രൻ ഇന്നലെ ചെയ്തു... ആ ക്യാരക്ടർ എഴുതുമ്പോൾ തന്നെ അദ്ദേഹം ആയിരുന്നു മനസ്സിൽ. അങ്ങനെ ഞാൻ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷൻ പറഞ്ഞു. ആഗ്രഹിച്ച കാര്യങ്ങൾ നമ്മളിലേക്ക് എത്തുമ്പോഴുള്ള സുഖം അത് വേറെ തന്നെ ആണ്. ഒരുപാട് നാൾ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങൾ, പുതിയ പുതിയ കാര്യങ്ങൾ അങ്ങനെ കുറെ ഞങ്ങൾ സംസാരിച്ചു. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട... നേരത്തിനും പ്രേമത്തിനും ഗോൾഡിനും അപ്പുറം ഒരു ഗംഭീര സിനിമയുമായി ചേട്ടൻ വരട്ടെ, അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. വിളിച്ചപ്പോൾ വന്നതിന് ഹൃദയത്തിൽ നിന്നും നന്ദി...ശേഷം സ്ക്രീനിൽ."

അജു വർഗ്ഗീസ്, അഷ്‍കർ അലി തുടങ്ങിയവര്‍ക്കൊപ്പം വിശാഖ് നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 2017 നവംബർ 24ന് റിലീസ് ചെയ്ത 'ചെമ്പരത്തിപ്പൂ' എന്ന ചിത്രത്തിലൂടെയാണ് അരുൺ വൈഗ സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്. സൈജു കുറുപ്പിന്റെ 'ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍'ന് ശേഷം അരുൺ വൈഗ വീണ്ടും ഒരുക്കുന്ന സിനിമയിലാണ് അൽഫോൺസ് പുത്രൻ  അതിഥിയാകുക. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷൻസ്, പൂയപ്പിള്ളി ഫിലിംസ്, എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'മൈക്ക്', 'ഖൽബ്', 'ഗോളം' എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ജോണി ആന്റണി, ഇന്ദ്രൻസ്, Dr.റോണി, മനോജ്.കെ.യു, ബിലാൽ മൂസി, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, അഖില അനോകി, മെറീസാ ജോസ്, Dr. ചാന്ദിനി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. റോയിച്ചനായ് ജോണി ആന്റണിയും ടോണിയായ് രഞ്ജിത്ത് സജീവും എത്തുന്ന ഈ ചിത്രത്തിൽ ഏകയായ് സാരംഗി ശ്യാമും മൈക്കിളച്ചനായ് ഇന്ദ്രൻസും റോസ്സമ്മയായ് മഞ്ജു പിള്ളയും അന്നക്കുട്ടിയായ് സംഗീതയും മാധവനായ് മനോജ് കെ ജയനും വേഷമിടുന്നു. ഈരാറ്റുപേട്ട, മൂന്നാർ, കൊച്ചി, തിരുവനന്തപ്പുരം, ചെന്നൈ എന്നിവിടങ്ങൾ പ്രധാന ലോക്കേഷനുകളായ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ട, വട്ടവട എന്നിവിടങ്ങളിലായ് പുരോഗമിക്കുന്നു.

ഗാനരചന ശബരീഷ് വർമ്മ. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകറും ചിത്രത്തിന്റെ മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം മെൽവി.ജെ, സ്റ്റണ്ട് ഫീനിക്സ് പ്രഭു, അസ്സോസിയേറ്റ് ഡയറക്ടേർസ് സുമേഷ് മുണ്ടയ്ക്കൽ, ഇനീസ് അലി, അസിസ്റ്റന്റ് ഡയറക്ടേർസ് വിൻസ്, ശരത് കേദാർ, ഷിന്റോ ഔസേപ്പ് തെർമ്മ, ശാലിനി ശരത്, അസ്സോസിയേറ്റ് ക്യാമറാമാൻ രാജ്‌കുമാർ, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ വിഷ്‍ണു കണ്ണൻ, സുമേഷ്. കെ.ചന്ദ്രൻ, അസിസ്റ്റന്റ് ക്യാമറാമാൻ അഫിൻ സേവ്യർ, ബിബിൻ ബേബി, സുധിൻ രാമചന്ദ്രൻ, അഭിരാം ആനന്ദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോഷ് കെ കൈമൾ, നിശ്ചല ഛായാഗ്രഹണം ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്ത് ബാബു, പീറ്റർ അർത്തുങ്കൽ, നിധീഷ് പൂപ്പാറ, പരസ്യകല ഓൾഡ് മങ്ക്സ്.

Read More: അവതാരകയും നടിയും ബിഗ് ബോസ് താരവുമായ അപര്‍ണ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്
ദുൽഖറിന്റെ 'ഐ ആം ഗെയിം' എങ്ങനെയുണ്ടാകും?, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രഹകൻ