ചെന്നൈയിൽ ആര്യ-സയേഷ ദമ്പതികളുടെ വിവാഹവിരുന്ന്; വൈറലായി ചിത്രങ്ങൾ

Published : Mar 15, 2019, 12:47 PM IST
ചെന്നൈയിൽ ആര്യ-സയേഷ ദമ്പതികളുടെ വിവാഹവിരുന്ന്; വൈറലായി ചിത്രങ്ങൾ

Synopsis

ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. താരങ്ങളെ കൂടാതെ മാധ്യമപ്രവർത്തകരും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു.   

ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ ആര്യ-സയേഷ ​ദമ്പതികളുടെ വിവാഹ സൽക്കാരം വ്യാഴാഴ്ച ചെന്നൈയിൽ വച്ച് നടന്നു. സിനിമയിലെ സുഹൃത്തുക്കൾക്കായാണ് വിവാഹ വിരുന്ന് ഒരുക്കിയത്. ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. താരങ്ങളെ കൂടാതെ മാധ്യമപ്രവർത്തകരും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. 

ചുവപ്പ് നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായാണ് സയേഷ എത്തിയത്. സയേഷയുടെ വസ്ത്രത്തിന് യോജിച്ച സ്യൂട്ടാണ് ആര്യ ധരിച്ചിരിക്കുന്നത്. പരമ്പരാ​ഗത രീതിൽ വളരെ ലളിതമായ വസ്ത്രധാരണമായിരുന്നു സയേഷയുടേത്. ആര്യ-സയേഷ ​ദമ്പതികളുടെ പ്രീവെഡിങ്ങിന്റേയും വിവാഹത്തിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദമ്പതികളുടെ വിവാഹസൽക്കാരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഇപ്പോൾ.

മാർച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിലെ ഫലക് നുമാ കൊട്ടാരത്തിൽ വച്ചായിരുന്നു ആര്യ-സയേഷ വിവാഹം. പരമ്പരാ​ഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ് എന്നിവരും കോളിവുഡിൽ നിന്ന് സൂര്യ, കാർത്തി, ധനഞ്ജയൻ, സംവിധായകൻ വിജയ്, വിശാൽ, അല്ലു അര്‍ജുന്‍, റാണ ദഗ്ഗുബാട്ടി എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. 

ഫെബ്രുവരി 14 വാലന്റെന്‍സ് ദിനത്തിലാണ് ഇരുവരും തമ്മിൽ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം താരങ്ങള്‍ വെളിപ്പെടുത്തിയത്.  മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. അതേസമയം സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം അത് സമ്മതിക്കുകയായിരുന്നെന്നും ഷഹീന്‍ പറഞ്ഞു.

‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചലച്ചിത്രമേളയിൽ നിറഞ്ഞോടി 'കേരള സവാരി'; സൗജന്യ സർവീസ് പ്രയോജനപ്പെടുത്തിയത് 8400 പേർ
'ഇത്രയും മികച്ച കലാകാരനെ ഇന്ത്യൻ സിനിമാ ലോകത്തിന് നഷ്ടപ്പെട്ടതിൽ സങ്കടം'; അനുശോചനം അറിയിച്ച് നടൻ കരുണാസ്