'ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് നിന്നു'; വിവാഹവാര്‍ഷികം ആഘോഷിച്ച് ആശ ശരത്ത്

Published : Sep 12, 2022, 10:07 AM IST
'ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് നിന്നു'; വിവാഹവാര്‍ഷികം ആഘോഷിച്ച് ആശ ശരത്ത്

Synopsis

ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ട് ശ്രദ്ധേയ ചിത്രങ്ങളില്‍ ആശ ശരത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു

വിവാഹ വാര്‍ഷിക ദിനത്തിന്‍റെ സന്തോഷം പങ്കുവച്ച് നടി ആശ ശരത്ത്. ഭര്‍ത്താവ് ടി വി ശരത്തുമൊത്ത് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നിന്നുള്ള ചിത്രവും ആശ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളിലും സുഖദു:ഖങ്ങളിലും ഒരുമിച്ച് നിന്നവരാണ് തങ്ങളെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജീവിതം ഒരു ആഘോഷമാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ എന്‍റെ പ്രിയപ്പെട്ടയാളുമൊത്ത് 29-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളിലൂടെ ഞങ്ങള്‍ കടന്നുപോയി. സന്തോഷത്തിലും ദു:ഖത്തിലും ആനന്ദത്തിലും വേദനയിലുമൊക്കെ പരസ്പരം മനസിലാക്കി താങ്ങായി നിന്നു. എല്ലാ സമയത്തും ഞങ്ങളെ പിന്തുണച്ച സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രത്യേക നന്ദിയും സ്നേഹവും, എന്നാണ് ആശ ശരത്തിന്‍റെ കുറിപ്പ്.

 

ALSO READ : ആ​ഗോള ഓപണിം​ഗില്‍ 'വിക്ര'ത്തെയും മറികടന്ന് 'ബ്രഹ്‍മാസ്ത്ര'; ഈ വര്‍ഷത്തെ ഇന്ത്യന്‍ ചിത്രങ്ങളില്‍ നാലാമത്

അതേസമയം സിനിമയില്‍ സജീവമാണ് ഇപ്പോള്‍ ആശ ശരത്ത്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ട് ശ്രദ്ധേയ ചിത്രങ്ങളില്‍ ആശ ശരത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടി നായകനായ സിബിഐ 5, സുരേഷ് ഗോപി നായകനായ പാപ്പന്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. സിബിഐ 5 ല്‍ അഡ്വ. പ്രതിഭ സത്യദാസ് എന്ന കഥാപാത്രത്തെയും പാപ്പനില്‍ ഡോ. ഷെര്‍ളി എന്ന കഥാപാത്രത്തെയുമാണ് അവര്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 ല്‍ വീണ്ടും ഗീത പ്രഭാകര്‍ ആയും ആശ എത്തിയിരുന്നു. ദൃശ്യം 2 ന്‍റെ കന്നഡ റീമേക്കിലും ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചത് ആശ ശരത്ത് ആയിരുന്നു. എന്നാല്‍ പേരില്‍ മാറ്റമുണ്ടായിരുന്നു. രൂപ ചന്ദ്രശേഖര്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ കന്നഡത്തിലെ പേര്. ഖെഡ്ഡ, ഇന്ദിര, മെഹ്ഫില്‍ എന്നിവയാണ് ആശ ശരത്തിന്‍റേതായി മലയാളത്തില്‍ പുറത്തെത്താനുള്ള ചിത്രങ്ങള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നാനി - ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'; അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ നാനിയുടെ ഇൻട്രോ ഗാനം
ഗാസ മുതൽ കഗാർ വരെ; വംശഹത്യയുടെ സൂക്ഷ്മരാഷ്ട്രീയം ചർച്ച ചെയ്ത് ഗുഫ്തുഗു ഫിലിം ഫെസ്റ്റിവൽ