
തമിഴ് യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് അശോക് സെല്‍വൻ. അശോക് സെല്‍വൻ ചിത്രം 'സഭാ നായകന്റെ' ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ശിവകാര്‍ത്തികേയൻ. സി എസ് കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും 'സഭാ നായകനെ'ന്നാണ് റിപ്പോര്‍ട്ട്.
മേഘ ആകാശ്, കാര്‍ത്തിക മുരളീധരൻ, ചാന്ദിനി ചൗധരി, എന്നിവരും 'സഭാ നായകനി'ല്‍ വേഷമിടുന്നു.അശോക് സെല്‍വൻ ചിത്രത്തില്‍ സ്‍കൂള്‍ കാലത്തെ മെയ്‍ക്കോവറിലും പ്രത്യക്ഷപ്പെടുന്നു. ബാലസുബ്രഹ്‍മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇയപ്പൻ ജ്ഞാനവേലിന്റെ 1 സിനിമ പ്രൊഡക്ഷനാണ് നിര്‍മാണം. ലിയോണ്‍ ജെംയിസാണ് ചിത്രത്തിന്റെ സംഗീതം. ഗണേശ് ശിവ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുമ്പോള്‍ കലാസംവിധാനം ജി സി ആനന്ദൻ, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യൻ എം, കൊറിയോഗ്രാഫര്‍ രാജു സുന്ദരം, ബ്രിന്ദ, ലീലാവതി, ആക്ഷൻ ഡയറക്ടര്‍ ബില്ല ജഗൻ, സൗണ്ട് ഡിസൈൻ സൗണ്ട് വൈബ്, സൗണ്ട് മിക്സിംഗ് ടി ഉദയകുമാര്‍, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എം എസ് ലോഗനാഥൻ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കെ ശ്രീധര്‍, ലൈൻ പ്രൊഡ്യൂസര്‍ വിക്കിസ് ആര്‍എ, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നൗഷാദ് പലയതര്‍, സ്റ്റില്‍സ് ആകാശ് ബാലാജി, പിആര്‍ഒ സതീഷ് കുമാര്‍ എന്നിവരാണ്.
അശോക് സെല്‍വൻ ചിത്രമായി ഒടുവിലെത്തിയത് 'നിതം ഒരു വാനം' ആണ്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ഒരു നായികയായി എത്തിയത്. റിതു വര്‍മ്മ, ശിവാത്മീക എന്നിവരും ചിത്രത്തില്‍ നായികമായി വേഷമിട്ടിരുന്നു. ര കാര്‍ത്തിക്കാണ് ചിത്രത്തിന്റെ സംവിധാനം.
ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. കമല്‍ നാഥനായിരുന്നു ചിത്രത്തിന്റെ ആര്‍ട്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റര്‍ ആന്റണി.
Read More: സുപ്രിയയ്‍ക്ക് പ്രണയാര്‍ദ്രമായ വിവാഹ ആശംസകളുമായി പൃഥ്വിരാജ്