എൻ ആര്‍ നാരായണ മൂര്‍ത്തിയുടെയും ഭാര്യ സുധ മൂര്‍ത്തിയുടെയും ജീവിതം വെള്ളിത്തിരയിലേക്ക്

Published : Oct 15, 2019, 04:15 PM IST
എൻ ആര്‍ നാരായണ മൂര്‍ത്തിയുടെയും ഭാര്യ സുധ മൂര്‍ത്തിയുടെയും ജീവിതം വെള്ളിത്തിരയിലേക്ക്

Synopsis

എൻ ആര്‍ നാരായണ മൂര്‍ത്തിയുടെയും ഭാര്യ സുധ മൂര്‍ത്തിയുടെയും ജീവിത കഥ സിനിമയാകുന്നു.

ഇൻഫോസിസ് സ്ഥാപകൻ എൻ ആര്‍ നാരായണ മൂര്‍ത്തിയുടെയും ഭാര്യ സുധ മൂര്‍ത്തിയുടെയും ജീവിത കഥ പ്രമേയമായി സിനിമ ഒരുങ്ങുന്നു.  ചിത്രത്തിലെ അഭിനേതാക്കള്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അശ്വനി അയ്യരാണ് ചിത്രം സംവിധാനം ചെയ്യുക. അശ്വിനി അയ്യര്‍ തന്നെയാണ് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്‍തത്.

എൻ ആര്‍ നാരായണ മൂര്‍ത്തിയുടെയും ഭാര്യ സുധ മൂര്‍ത്തിയുടെയും ഫോട്ടോ അശ്വനി അയ്യര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. നാരായണ മൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും പോലുള്ള ജീവിതം ഞാൻ സ്വപ്‍നം കാണാറുണ്ട്. അത് ജീവതത്തിലെ തെരഞ്ഞെടുപ്പാണ്.  അവരുടെ സത്യസന്ധമായ ജീവിതം വലിയ പ്രചോദനമാണ്. അവരോടുള്ള നന്ദി അറിയിക്കുന്നു. അവരുടെ കഥ സിനിമയാക്കാൻ അവസരം തന്നപ്പോള്‍ അത് അവര്‍ വിചാരിക്കുന്നതുപോലെ ചെയ്യാനകണമെന്ന് പ്രാര്‍ഥിക്കാനേ എനിക്ക് കഴിയൂ. ഇത് ഒരു സിനിമയ്‍ക്ക് അപ്പുറമുള്ളതാണ്- അശ്വനി അയ്യര്‍ പറയുന്നു.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ