മ്യൂസിക് ഗെയിംഷോ ‘സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 2‘ നാളെ മുതൽ; അവതാരകരായി ആര്യയും ധർമജനും

Web Desk   | Asianet News
Published : Nov 13, 2020, 08:04 PM ISTUpdated : Nov 13, 2020, 08:10 PM IST
മ്യൂസിക് ഗെയിംഷോ ‘സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 2‘ നാളെ മുതൽ; അവതാരകരായി ആര്യയും ധർമജനും

Synopsis

ഏഷ്യാനെറ്റിന്‍റെ ഹിറ്റ് ഷോ ആയ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആര്യയും ധർമജനും വീണ്ടും അവതാരകരായി ഒരുമിക്കുന്നു.

തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ സീസൺ 2 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന ‘സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും‘ എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. 

നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്. നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ഏഷ്യാനെറ്റിന്‍റെ ഹിറ്റ് ഷോ ആയ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആര്യയും ധർമജനും വീണ്ടും അവതാരകരായി ഒരുമിക്കുന്നു.

വേറിട്ട ദൃശ്യ ചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും ലോഞ്ചിങ് എപ്പിസോഡ് നവംബർ 14ന് രാത്രി 8മണിക്ക് സംപ്രേഷണം ചെയ്യും. തുടർന്നുള്ള ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8 .30 നും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ബി ഉണ്ണികൃഷ്ണൻ തുടരും; രാജി ഫെഫ്ക അംഗീകരിച്ചില്ല