'സാന്ത്വന'ത്തിന്റെ പടിയിറങ്ങി 'അപര്‍ണ', റിവ്യു

Published : May 13, 2023, 01:53 PM IST
'സാന്ത്വന'ത്തിന്റെ പടിയിറങ്ങി 'അപര്‍ണ', റിവ്യു

Synopsis

ഏഷ്യാനെറ്റില്‍ സംപ്രേഷം ചെയ്യുന്ന ഹിറ്റ് സീരിയല്‍ 'സാന്ത്വന'ത്തിന്റെ റിവ്യു.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം'. തമിഴിലെ 'പാണ്ഡ്യന്‍ സ്റ്റോഴ്‍സ് എന്ന പരമ്പരയുടെ റീമേക്കാണ് 'സാന്ത്വനം'. 'കൃഷ്‍ണ സ്റ്റോഴ്‍സ്' നടത്തുന്ന 'സാന്ത്വനം' കുടുംബത്തിന്റെ, വീടിനകത്തും പുറത്തുമുള്ള ജീവിതമാണ് പരമ്പര പറയുന്നത്. കൂട്ടുകുടുംബത്തിലെ സ്നേഹവും പരിഭവവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര നല്ല രീതിയില്‍ തന്നെ വിജയിച്ചെന്ന് പറയാം. സ്‌നേഹമയമായാണ് പരമ്പര തുടങ്ങിയതെങ്കിലും പെട്ടന്നുതന്നെ പരമ്പര കലുഷിതമായ വഴിയിലേക്ക് എത്തിപ്പെടുകയായിരുന്നു. വീട്ടിലെ വല്ല്യേട്ടനായ 'ബാലന്റെ' അനിയന്മാരുടെ വിവാഹം കഴിഞ്ഞതോടെ എത്തിയ കുടുംബക്കാരുടെ എണ്ണം 'സാന്ത്വനം' കുടുംബത്തെ പ്രശ്‍നത്തിലാക്കുകയായിരുന്നു. 'അപ്പു'വിന്റെ അച്ഛന്‍ 'തമ്പി', 'അഞ്ജലി'യുടെ ചിറ്റമ്മ സുഗന്ധിയുമെല്ലാം അത്തരത്തില്‍ പരമ്പരയിലെ വലിയ പ്രശ്‍നക്കാരാണ്.

സാന്ത്വനം വീട്ടില്‍ ഒതുങ്ങി നിന്നിരുന്ന പരമ്പര ഇപ്പോള്‍ മരുമക്കളുടെ വീട്ടിലേക്കും എത്തിയിട്ടുണ്ട്. സാന്ത്വനം വീട്ടിലെ ഗര്‍ഭിണിയായ മരുമകള്‍ 'അപ്പു'വിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥ മുന്നോട്ട് പോകുന്നത്. 'അപ്പു'വിന്റെ അപ്പച്ചി 'രാജേശ്വരി'യാണ് 'അപ്പു'വിനോട് ഇല്ലാത്ത കഥകള്‍ പറഞ്ഞുകൊടുത്ത് സാന്ത്വനം വീട്ടില്‍ നിന്നും പുറത്ത് ചാടിപ്പിക്കാനുള്ള വഴികള്‍ നോക്കിക്കുന്നത്. തന്റെ അച്ഛന്റെ സഹോദരിയായ 'രാജേശ്വരി'യെ 'അപ്പു'വിന് ഏറെ വിശ്വാസവുമാണ്. തന്നേയും 'തമ്പി'യേയും തമ്മില്‍ തെറ്റിക്കാന്‍ 'അപ്പു'വിന്റെ ഭര്‍ത്താവ് 'ഹരി' ശ്രമിച്ചെന്നാണ് ഇപ്പോള്‍ 'രാജേശ്വരി' 'അപ്പു'വിനോട് പറഞ്ഞിരിക്കുന്നത്. അതുകേട്ട് തരിച്ച് നില്‍ക്കുകയാണ് 'അപ്പു'. തെളിവുകളോടെയാണ് 'രാജേശ്വരി' 'അപ്പു'വിനോട് കാര്യങ്ങള്‍ പറയുന്നത്. 'ഹരി' പേര് മാറ്റി 'തമ്പി'യെ വിളിച്ചതിന്റെ റെക്കോര്‍ഡ് പോലും 'രാജേശ്വരി'യുടെ കൈവശമുണ്ടായിരുന്നു. 'ഹരി'യുടെ ഓഫീസിലേക്ക് പോകുകയാണ് എന്ന് 'സാന്ത്വനം' വീട്ടില്‍ പറഞ്ഞാണ് 'അപ്പു' തന്റെ വീട്ടിലേക്ക് പോയിരിക്കുന്നത്. അവിടെ വച്ചാണ് അപ്പച്ചിയുടെ വാക്ക് കേട്ട് 'അപര്‍ണ' 'ഹരി'യോട് മിണ്ടാതാകുന്നതും, ഫോണ്‍ സൈലന്റാക്കുന്നതും, പിന്നീട് സ്വിച്ചോഫ് ചെയ്യുന്നതും.

എന്നാല്‍ ഗര്‍ഭിണിയായ 'അപ്പു'വിനെ 'ഹരി'യോടൊപ്പം ഓഫീസിലേക്ക് വിട്ടത് മണ്ടത്തരമായെന്നും പറഞ്ഞ് ലക്ഷ്‍മി വീട്ടില്‍ സംസാരിക്കുന്നുണ്ട്. 'അപ്പു' 'അമരാവതി'യിലേക്കാണ് പോയതെന്ന് 'ഹരി'ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. എന്നാല്‍ അപ്പച്ചിയില്‍ നിന്ന്‌ സത്യങ്ങളറിയുന്ന 'അപ്പു', 'ഹരി'യോട് പോലും സംസാരിക്കാതെയിരിക്കുകയാണ് ചെയ്യുന്നത്. 'അപ്പു' 'രാജേശ്വരി'യേയും 'തമ്പി'യേയും തെറ്റിച്ചത് 'ഹരി' തന്നെയായിരുന്നു. അതുകണ്ടുതന്നെ 'രാജേശ്വരി മുന്നോട്ടുവച്ച തെളിവുകളും സത്യമായിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് 'ഹരി'യുടെ വായില്‍നിന്ന് കേള്‍ക്കാനായി 'അപ്പു' 'സാന്ത്വന'ത്തിലേക്ക് എത്തുന്നുണ്ട്.

ഒരു കുഞ്ഞിക്കാലിനായി ആഗ്രഹിച്ചിരിക്കുന്ന വീട്ടില്‍ നിന്നും 'അപ്പു'കൂടെ ഇറങ്ങിപ്പോകുകയാണോ എന്നാണ് പ്രേക്ഷകര്‍ ആലോചിക്കുന്നത്.

Read More: 'കിംഗ് ഓഫ് കൊത്ത', അപ്‍ഡേറ്റ് പുറത്തുവിട്ട് നായകൻ ദുല്‍ഖര്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ