
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച സീരിയലാണ് 'സാന്ത്വനം'. കൂട്ടുകുടുംബത്തിന്റെ സ്‌നേഹത്തോടൊപ്പം മനോഹരമായൊരു കഥയും ഉണ്ടെന്നതാണ് പരമ്പരയുടെ പ്രത്യേകത. കൂടാതെ അഭിനേതാക്കളും, ജോഡികളായെത്തുന്നവരുമെല്ലാം പരമ്പരയില്‍ നല്ല അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്‍ചവയ്ക്കാറുള്ളത്. 'അപ്പു' എന്ന 'അപര്‍ണ'യുടെ തിരോധാനമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരയിലെ മുഖ്യ വിഷയം. തന്റെ വീട്ടുകാരും, ഭര്‍ത്താവിന്റെ വീട്ടുകാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് 'അപ്പു' രണ്ട് വീടും വിട്ട് ഇറങ്ങിയത്. എന്നാല്‍ അപ്പു എവിടെയാണെന്നോ, മറ്റും അറിയാത്ത രണ്ട് വീട്ടുകാരും പരിഭ്രാന്തരായിരുന്നു. അപ്പു എവിടെയാണ് എന്നറിയാത്ത പ്രേക്ഷകരും ആകെ അങ്കലാപ്പിലായിരുന്നു.
രണ്ട് വീട്ടിലേയും പുരുഷന്മാരെല്ലാം തന്നെ 'അപ്പു'വിനെ അന്വേഷിച്ചിറങ്ങിയിരുന്നു. 'ബാലനും' അനിയന്മാരും 'തമ്പി'യുമെല്ലാം പൊലീസ് സ്‌റ്റേഷനിലേക്ക് പോയി പരാതിയും നല്‍കിയിരുന്നു. അതിനിടെയാണ് 'അപ്പു'വിന്റെ കാര്യങ്ങള്‍ പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ട്, 'അഞ്ജലി'യുടെ അച്ഛന്‍ 'ശങ്കരന്‍' എല്ലാവരേയും വീട്ടിലേക്ക് വിളിച്ച് വരുത്തുന്നത്. രണ്ട് വീട്ടുകാരും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ത്താല്‍ മാത്രമേ 'അപ്പു' എവിടെയാണെന്ന് പറയുകയുള്ളൂവെന്നാണ് 'ശങ്കരന്‍' പറയുന്നത്. അത് 'തമ്പി'യെ ചൊടിപ്പിക്കുകയും, ചെറിയൊരു പ്രശ്‌നമാവുമാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അപ്പോഴേക്കും അകത്തുനിന്ന് 'അപ്പു' പുറത്തേയ്‍ക്ക് വരികയാണ്. ആരും എന്നെ തടഞ്ഞുവച്ചതല്ലെന്നും, സ്വമനസ്സാലെ ഇവിടേക്ക് വന്നതാണെന്നുമാണ് 'അപ്പു' പറയുന്നത്.
അടിപിടിയാകുന്ന രണ്ട് കുടുംബത്തിന് നടുവിലേക്ക് തന്റെ കുഞ്ഞ് പിറന്നുവീഴുന്നത് കാണാന്‍ തനിക്ക് ആഗ്രഹമില്ലെന്നാണ് 'അപ്പു'വിന്റെ നിലപാട്. ആദ്യം സാന്ത്വനത്തിലേക്കും, അവിടെ നിന്നും ചടങ്ങുകളോടെ 'അമരാവതി'യിലേക്കും വരാമെന്നും, എന്നാല്‍ രണ്ട് കുടുംബങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ഇനി തുടരരുതെന്നുമാണ് 'അപ്പു' പറയുന്നത്. അങ്ങനെ അല്ലാത്തപക്ഷം താന്‍ ഇവിടെത്തനെ തുടരും എന്നാണ് 'അപ്പു'വിന്റെ നിലപാട്. 'അപ്പു'വാണ് ഒരു ദിവസത്തിന് ശേഷം താന്‍ ഇവിടുള്ള കാര്യം എല്ലാവരേയും അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞതെന്നും, ഗര്‍ഭിണിയായ കുട്ടിയുടെ മനസ്സ് എല്ലാവരും നന്നായി വേദനിപ്പിച്ചെന്നുമെല്ലാം 'ശങ്കരനും' 'സാവിത്രി'യും എല്ലാവരോടുമായി പറയുന്നുണ്ട്.
മാത്രവുമല്ല സ്വന്തം കുട്ടിയെ 'അപ്പച്ചി' അബോര്‍ട്ട് ചെയ്യാന്‍ പറഞ്ഞത് 'ഹരി' എല്ലാവരുടേയും മുന്നില്‍ വച്ച് വ്യക്തമാക്കിയപ്പോള്‍, 'രാജേശ്വരി'ക്ക് മറുത്തൊന്നും പറയാനില്ലാതെയാകുന്നുണ്ട്. എല്ലാവരും അത് കേട്ട് ഞെട്ടുന്നുമുണ്ട്. ന്യായീകരിക്കാന്‍ 'രാജേശ്വരി' ശ്രമിക്കുന്നെങ്കിലും ഫലിക്കുന്നില്ല. ഇതോടെ 'രാജേശ്വരി' 'അമരാവതിയില്‍' നിന്നും പുറത്താകുന്ന ലക്ഷണമാണ് കാണുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ