'അവർ നാടിന്റെ വാ​ഗ്ദാനം, കേൾക്കേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തം'; വിദ്യാർത്ഥികൾക്ക് പിന്തുണയെന്ന് ആസിഫ് അലി

Published : Jul 22, 2026, 08:16 PM ISTUpdated : Jul 22, 2026, 08:35 PM IST
Asif Ali

Synopsis

സിജെപി നടത്തുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടൻ ആസിഫ് അലി. താരത്തിന്‍റെ അഭിപ്രായത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 'ആസിഫിന്‍റെ സിനിമകള്‍ ബഹിഷ്കരിക്കുന്നു' എന്ന് പറഞ്ഞ് കമന്‍റിടുന്നവരും ധാരാളം.

ഴിഞ്ഞ ഏതാനും നാളുകളായി സിജെപി നടത്തുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടൻ ആസിഫ് അലി. രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഈ നാടിന്‍റെ ഭാവി വാഗ്ദാനങ്ങള്‍ ആണെന്ന് പറഞ്ഞ ആസിഫ് അലി, അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാ​ദിത്തമാണെന്ന് പറഞ്ഞു.

"ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഈ നാടിന്‍റെ ഭാവി വാഗ്ദാനങ്ങള്‍ കൂടിയാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണ്. അവര്‍ക്കൊപ്പം അണി ചേരേണ്ടത് പൊതുസമൂഹത്തിന്‍റെ കടമയും. വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു", എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ.

ആസിഫ് അലിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തുന്നത്. താരത്തിന്‍റെ അഭിപ്രായത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 'നട്ടെല്ലുള്ള മനുഷ്യൻ അനീതിക്കെതിരെ ശബ്ദമുയർത്തും, നിലപാടിന് ഐക്യദാർഢ്യം, വളരെ സമാധാനപരമായി പോയ ഒരു പ്രതിഷേധ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചതു പോലീസാണ്. അതിക്രൂരമായാണ് അവർ കുട്ടികളോട് പെരുമാറിയത്. ഇത് തീർത്തും അപലപനീയമാണ് ജനാധിപത്യവിരുദ്ധമാണ്', എന്നിങ്ങനെ പോകുന്നു പിന്തുണച്ച് കൊണ്ടുള്ള കമന്റുകൾ. 'ആസിഫിന്‍റെ സിനിമകള്‍ ബഹിഷ്കരിക്കുന്നു' എന്ന് പറഞ്ഞ് കമന്‍റിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

അതേസമയം, സിജെപി സമരത്തെ അനുകൂലിച്ച നടന്‍ ടൊവിനോ തോമസിന്‍റെ വീടിന് മുന്നില്‍ യുവമോർച്ച പ്രതിഷേധം നടത്തി. നടന്റെ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. യുവമോർച്ച പ്രവർത്തകർ വായ് മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് നടന്റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍, വിസ്മയ മോഹന്‍ലാല്‍ തുടങ്ങി ഒട്ടനവധി സിനിമാ താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിസ്മയക്ക് പിന്നാലെ സിജെപി സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് ദുർഖറും; 'സമരക്കാരെ കേൾക്കണം, വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് വേദനിപ്പിക്കുന്നു'
'എന്തോന്ന് എടുത്ത് വച്ചേക്കുന്നേ? തിയറ്ററിൽ ഒരാളുമില്ല' എന്ന് കമന്റ്, ആദ്യം സിനിമ റിലീസ് ചെയ്യട്ടേന്ന് അഖിൽ ഷാ