'ലെവൽ ക്രോസ്' കിടിലന്‍ മേയ്ക്കോവറില്‍ ആസിഫ് അലി; ഒപ്പം അമലയും ഷറഫുദ്ദീനും.!

Published : Jan 03, 2024, 08:17 AM IST
'ലെവൽ ക്രോസ്' കിടിലന്‍ മേയ്ക്കോവറില്‍ ആസിഫ് അലി; ഒപ്പം അമലയും ഷറഫുദ്ദീനും.!

Synopsis

ചിത്രം ഒരു ത്രില്ലർ ആണെന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.

കൊച്ചി: സൂപ്പർ ഹിറ്റ് ചിത്രം "കൂമൻ"നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന  ആസിഫലി നായകനായ ചിത്രം " ലെവൽ ക്രോസ് " ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന "റാം" ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ  ഉടമയുമായ രമേഷ്  പി പിള്ളയുടെ  റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്.  

ജിത്തു ജോസഫിന്റെ  പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി,ഷറഫുദ്ദീൻ  അമലാപോൾ  എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ ആണെന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.

ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്.
ആസിഫ്, അമല,ഷറഫു കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്.  താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. 

വിശാൽ ചന്ദ്രശേഖറാണ്(സീതാരാമം) സംഗീതം ഒരുക്കുന്നത്. വരികൾ വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം  ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.

അദിതിയും സിദ്ധാര്‍ത്ഥും 'അവര്‍ അത് അങ്ങ് ഓഫീഷ്യലാക്കി': ആശംസ ചൊരിഞ്ഞ് ആരാധകര്‍.!

പുതുവത്സര ദിനത്തിലും കത്തിക്കയറി നേര്; ബോക്സോഫീസ് വിറപ്പിച്ച കളക്ഷന്‍.!

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ