ആസിഫ് അലിയുടെ 'കുറ്റവും ശിക്ഷയും' തിയറ്ററില്‍ തന്നെ, റിലീസ് തിയതി പ്രഖ്യാപിച്ചു

By Web TeamFirst Published Apr 12, 2021, 7:10 PM IST
Highlights

ആസിഫ് അലി നായകനാകുന്ന സിനിമയാണ് കുറ്റവും ശിക്ഷയും.

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. ആസിഫ് അലി നായകനാകുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സിനിമയുടെ റിലീസ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആസിഫ് അലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുക.

പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ചിത്രം.   നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. സിനിമ ജൂലൈ രണ്ടിന് റിലീസ് ചെയ്യും. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് കാരണം സിനിമ ഒടിടി റിലീസായിരിക്കും എന്ന ആശങ്കയുണ്ടായിരുന്നു. എന്തായാലും ഇപോള്‍ സിനിമയുടെ തിയറ്റര്‍ റിലീസ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് നിർമാണം.

ബി അജിത്കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

click me!