കളക്ഷനിൽ ട്വിസ്റ്റോട് ട്വിസ്റ്റ്, ഞെട്ടിച്ച് ആസിഫ് അലി; രണ്ടാം വാരത്തിലേക്ക് കുതിച്ച് കിഷ്‍കിന്ധാ കാണ്ഡം

Published : Sep 19, 2024, 07:30 PM ISTUpdated : Sep 19, 2024, 07:48 PM IST
കളക്ഷനിൽ ട്വിസ്റ്റോട് ട്വിസ്റ്റ്, ഞെട്ടിച്ച് ആസിഫ് അലി; രണ്ടാം വാരത്തിലേക്ക് കുതിച്ച് കിഷ്‍കിന്ധാ കാണ്ഡം

Synopsis

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‍കിന്ധാ കാണ്ഡം.

സിഫ് അലി നായകനായി എത്തി ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച കിഷ്‍കിന്ധാ കാണ്ഡം എന്ന ചിത്രം രണ്ടാം വാരത്തിലേക്ക്. ബോക്സ് ഓഫീസിൽ അടക്കം മികച്ച പ്രകടനം കാഴ്ചവച്ചാണ് ചിത്രം പുതിയ വാരത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 21 കോടിയാണ് ഒരാഴ്ച കൊണ്ട് കിഷ്‍കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം 12.3 കോടി ചിത്രം നേടിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വരാനുണ്ട്. ആദ്യദിനം നാല്പത്തി അഞ്ച് ലക്ഷം ആണ് ചിത്രം നേടിയത്. 

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‍കിന്ധാ കാണ്ഡം. സെപ്റ്റംബർ 12ന് ആയിരുന്നു റിലീസ്. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ച ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് നായികയായി എത്തിയത്. വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. 

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ബിജു മേനോന്‍ - മേതില്‍ ദേവിക ചിത്രം; കഥ ഇന്നുവരെ നാളെ മുതൽ തിയറ്ററുകളിൽ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി