ആസിഫ് അലിയുടെ ആദ്യ 50 കോടിയോ ? മിന്നിക്കയറി കിഷ്‍കിന്ധാ കാണ്ഡം

Published : Sep 21, 2024, 10:32 PM ISTUpdated : Sep 21, 2024, 10:36 PM IST
ആസിഫ് അലിയുടെ ആദ്യ 50 കോടിയോ ? മിന്നിക്കയറി കിഷ്‍കിന്ധാ കാണ്ഡം

Synopsis

സെപ്റ്റംബർ 12ന് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് കിഷ്‍കിന്ധാ കാണ്ഡം.

മികച്ച പ്രകടനം കാഴ്ചവച്ച് കിഷ്‍കിന്ധാ കാണ്ഡം മുന്നോട്ട്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒപ്പം മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒൻപത് ദിവസം കൊണ്ട് 30 കോടി ക്ലബ്ബിൾ ചിത്രം ഇടം പിടിക്കും. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ വൈകാതെ ചിത്രം 50 കോടി ക്ലബ്ബ് എന്ന നേട്ടം കൊയ്യുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രവും കിഷ്‍കിന്ധാ കാണ്ഡം ആയിരിക്കും. 

സെപ്റ്റംബർ 12ന് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് കിഷ്‍കിന്ധാ കാണ്ഡം. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലര്‍ ആണെന്നാണ്‌ പ്രേക്ഷക അഭിപ്രായം. കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. 

ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്. 

ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര', കേരളത്തിലെത്തിക്കാൻ ദുല്‍ഖർ; ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററുകൾ

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍