Kothth : ആസിഫ് അലിയുടെ 'കൊത്ത്' റിലീസിന്, സെൻസര്‍ ചെയ്‍തു

Published : Jul 27, 2022, 09:19 PM ISTUpdated : Sep 26, 2022, 02:06 PM IST
Kothth : ആസിഫ് അലിയുടെ 'കൊത്ത്' റിലീസിന്, സെൻസര്‍ ചെയ്‍തു

Synopsis

സിബി മലയില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് (Kothth).  

സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൊത്ത്'. ശക്തമായ സാമൂഹ്യ വിഷയം കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് 'കൊത്ത്' എന്ന ചിത്രത്തിലൂടെ. തീവ്രമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആസിഫ് അലിയും റോഷൻ മാത്യുവുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Kothth).

യു.എ.സർട്ടിഫിക്കറ്റോടെ ചിത്രം സെൻസർ ചെയ്യപ്പെട്ടു.യു എ സർട്ടിഫിക്കറ്റിന്റെ അറിയിപ്പുമായി എത്തിയ 'കൊത്തി'ന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം വലിയ പ്രതികരണമാണ് സൃഷ്‍ടിച്ചിരിക്കുന്നത്. നിഖിലാ വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രഞ്ജിത്ത് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് 'കൊത്ത്' എന്ന ചിത്രം നിർമ്മിക്കുന്നത്. ഗോൾഡ് ക്വയിൻ മോഷൻ പിക്ച്ചേർസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രീജിത്ത് രവി, വിജിലേഷ്, ശ്രീലക്ഷ്‍മി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി, എന്നിവരും നിരവധി പുതുമുഖങ്ങളും 'കൊത്ത്' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള  ഹേമന്ത് കുമാറാണ് 'കൊത്ത്' എന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരാണ് ഗാനരചന നിര്‍വഹിക്കുന്നത്. കൈലാസ് മേനോൻ ആണ് 'കൊത്ത്' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.പ്രശാന്ത് മാധവ് ആണ് .കലാസംവിധാനം നിര്‍വഹിക്കുന്നത്. അഗ്നിവേശ് രഞ്ജിത്ത് ആണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. എന്‍ എം ബാദ്ഷയാണ് ചിത്രത്തിന്റെപ്രൊഡക്ഷൻ കൺട്രോളർ. സിബി മലയിന്റെ 'കൊത്ത്' എന്ന ചിത്രം ഓഗസ്റ്റില്‍ പ്രദര്‍ശനത്തിന് എത്തും. പിആര്‍ഒ വാഴൂർ ജോസ്.

Read More : മാസ് ലുക്കില്‍ 'കൊട്ട മധു', 'കാപ്പ'യുടെ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ