
നടൻ ആമിര്‍ ഖാന്റെ (Amir Khan) മകള്‍ ഇറാ ഖാനും (Ira Khan) പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സാമൂഹ്യമാധ്യമത്തിലെ ഇടപെടിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി ഇറാ ഖാൻ മാറിയത്. ഇറാ ഖാന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ വിഷാദത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇറാ ഖാൻ പറഞ്ഞ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
ആസ്‍ക് മി എനിത്തിംഗ് എന്ന പ്രോഗ്രാമില്‍ സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇറാ ഖാൻ മറുപടി പറഞ്ഞിരിക്കുന്നത്. വിഷാദ രോഗത്തെ എങ്ങനെയാണ് താൻ അതിജീവിച്ചത് എന്നാണ് ഇറാ ഖാൻ പറയുന്നത്. ആരാധകരുടെ ചോദ്യത്തിനാണ് ഇറാ ഖാൻ മറുപടി നല്‍കുന്നത്. ആദ്യം സ്വയം അറിയുക, എന്താണ് ഇഷ്‍ടമുള്ളതും ഇഷ്‍ടമില്ലാത്തതും എന്ന് മനസ്സിലാക്കുക. ആരെയാണ് തനിക്ക് ഇഷ്‍ടമുള്ളതെന്നും ഇഷ്‍ടമില്ലാത്തതെന്നും തിരിച്ചറിയുക. എന്താണ് വേണ്ടത് എന്ന് മനസിലാക്കി അതിനായി ശ്രമിക്കുക, എന്നിട്ട് അങ്ങനെ ജീവിക്കാനായി ശ്രമിക്കുക എന്നുമാണ് ഇറാ ഖാൻ പറയുന്നത്.
ഇറാ തനിക്കുണ്ടായ വിഷാദ രോഗത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
ഫിറ്റ്‍നെസ് പരിശീലകൻ നുപുര്‍ ശിഖരെയുമായിട്ട് പ്രണയത്തിലാണ് താനെന്നും ഇറാ ഖാൻ വ്യക്തമാക്കിയിരുന്നു. ആമിര്‍ ഖാന് ആദ്യ ഭാര്യയിലുണ്ടായ ഇളയ മകളാണ് ഇറാ ഖാൻ. ഇറാ ഖാന്റെ മൂത്ത സഹോദരൻ ജുനൈദും സിനിമ മേഖലയില്‍ സജീവമാകുന്നുണ്ട്. സഹസംവിധായകനായി ജുനൈദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.