'അമ്മ' നിർവാഹക സമിതി യോഗം ഇന്ന്; പ്രസിഡന്‍റ് മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും

Published : Jul 05, 2020, 07:04 AM ISTUpdated : Jul 05, 2020, 07:09 AM IST
'അമ്മ' നിർവാഹക സമിതി യോഗം ഇന്ന്; പ്രസിഡന്‍റ് മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും

Synopsis

പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മ വിലയിരുത്തും.

കൊച്ചി: താരസംഘടന അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ചെന്നെയിലുള്ള പ്രസിഡന്‍റ് മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചർച്ചയായേക്കും. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മ വിലയിരുത്തും.

വ്യാജ ഓഡീഷനുകൾക്കെതിരെ ഹ്രസ്വ ചിത്രമൊരുക്കി ഫെഫ്ക. ആക്ട് സ്മാർട്ട് എന്ന് പേരിട്ട ഹ്രസ്വ ചിത്രത്തിന്‍റെ സംവിധായകൻ ജോമോൻ ടി ജോൺ ആണ്.
നടി ഷംന കാസിം ഉൾപ്പെടെയുള്ളവർക്ക് ദുരനുഭവമുണ്ടായ സാഹചര്യത്തിലാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. വ്യാജ ഓഡീഷനുകൾക്കെതിരെ ജാഗ്രത വേണമെന്ന സന്ദേശത്തിന് മോഹൻലാലാണ് ശബ്ദം നൽകിയിരിക്കുന്നത്. ഒഡീഷനെത്തുന്നവർക്ക് സംശയം തോന്നിയാൽ പരാതി പെടാനുള്ള ഫെഫ്കയുടെ വിമൻ സെല്ലിന്‍റെ നമ്പറും ഹ്രസ്വചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്.

 

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു