
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി നടന്‍ വിജയ് അധികാരത്തിലേറി കഴിഞ്ഞു. വിജയ് അധികാരത്തിലേറിയപ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു ജ്യോതിഷി രാധൻ പണ്ഡിറ്റ് വെട്രിവേലിന്‍റേത്. വിജയിയുടെ രാഷ്ട്രീയപ്രവേശനത്തെയും ടിവികെയുടെ വിജയത്തെ പറ്റിയും രാധൻ നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു. പ്രത്യേകിച്ച് ‘സുനാമി വിജയം’ എന്ന വാക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ് മുഖ്യമന്ത്രിയായതിന് ശേഷം ഇയാൾക്ക് നിയമനം കൊടുത്തത് വിവാദമാകുകയും പിന്നീട് അത് റദ്ദാക്കുകയും ചെയ്തിരുന്നു.
തതവസരത്തിൽ രാധൻ പണ്ഡിറ്റ് വെട്രിവേലിന്റെ പുതിയ പ്രവചനവും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. തമിഴ് ന്യൂസ് ചാനലായ തന്തൈ ടിവിയിലൂടെ ആയിരുന്നു പ്രവചനം. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ വിജയ്ക്ക് സാധ്യതയുണ്ടെന്നാണ് രാധൻ പറയുന്നത്. വിജയിയുടെ ജാതകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതകത്തിൻ്റെ ഫോട്ടോ കോപ്പി ആണെന്നും രാധൻ പണ്ഡിറ്റ് അവകാശപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയാകാനാണ് വിജയ് വിധിക്കപ്പെട്ടതെന്നും ഇയാൾ പറയുന്നുണ്ട്. അടുത്ത 30-40 വർഷത്തേക്ക് വിജയ്‌ക്ക് വലിയ രാഷ്ട്രീയ മത്സരം ഉണ്ടാകില്ലെന്നും രാധൻ പണ്ഡിറ്റ് പറയുന്നു. തോൽവി എന്നത് വിജയ്ക്ക് ഉണ്ടാകില്ലെന്നും ഇദ്ദേഹം ഉറപ്പിച്ച് പറയുന്നുണ്ട്.
ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. പലരും പരിഹാസ കമന്റുകളാണ് ഇട്ടിരിക്കുന്നത്. അതേസമയം, വിജയിയെ ഭരിക്കാൻ അനുവദിക്കൂവെന്നും ഇങ്ങനെ ഓരോന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ഇല്ലാതാക്കരുതെന്നും വീഡിയോയ്ക്ക് താഴെ വിമർശനം ഉന്നയിക്കുന്നവരും ഉണ്ട്. അതേസമയം, വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രം ജനനായകൻ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകരെന്നാണ് വിവരം. അടുത്തമാസം ചിത്രം ചിലപ്പോൾ തിയറ്ററിൽ എത്തിയേക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ