
തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. ഇരുപത് വർഷം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾക്ക് പുറമെ ബോളിവുഡിലും നയന്‍സ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഒരു സിനിമ, നായകന്റെ സഹായമില്ലാതെ തന്നെ സിനിമ വിജയിപ്പിക്കാനുള്ള കഴിവ് നയൻതാരയ്ക്ക് ഉണ്ട് എന്നതിന് തെളിവുകൾ ധാരാളമാണ്. നിലവിൽ ഭാർത്താവ് വിഘ്നേഷ് ശിവനും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി സുഖജീവിതം നയിക്കുകയാണ് നയൻസ്. ഒപ്പം തന്നെ കരിയറും ഉണ്ട്. ഈ അവസരത്തിൽ തമിഴ്നാട്ടിലെ ഒരു ജോത്സ്യർ നടത്തിയ പ്രവചനമാണ് ശ്രദ്ധനേടുന്നത്.
വിഘ്നേഷ് ശിവനുമായി നയൻതാര പിരിയുമെന്നാണ് വേണു സ്വാമി എന്ന ജോത്സ്യർ നടത്തിയ പ്രവചനം. ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇയാൾ നേരത്തെ പ്രവചിച്ചിരുന്നു. അതുപോലെ നടക്കുന്നുണ്ടെന്നാണ് തെളിവുകള്‍ സഹിതം ആരാധകർ പറയുന്നത്.
വിവാഹ ശേഷം തിരുപ്പതിയിൽ വച്ച് ആണ് ആദ്യ പ്രശ്നം വന്നത്. ക്ഷേത്രാങ്കണത്തിൽ നടി ചെരുപ്പ് ധരിച്ചെന്നതായിരുന്നു ഇത്. വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതും വിവാദത്തിന് വഴിവച്ചിരുന്നു. ശേഷം വിഘ്നേഷ് ശിവന്റെ കരിയറിലാണ് പ്രശ്നം നടന്നത്. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വിഘ്നേഷ് തീരുമാനിച്ചിരുന്നു. ഇതിൽ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് ഏറെ ശ്രദ്ധനേടി. പ്രദീപ് രംഗനാഥനെ വച്ച് എൽഐസി എന്നൊരു സിനിമ വിഘ്നേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൈറ്റിലിന്റെ പേരിൽ നടന്ന വിവാദം സിനിമയെ മുന്നോട്ട് കൊണ്ടുപോയില്ല.
ഏറ്റവും ഒടുവിലത്തേത് അന്നപൂരണി എന്ന നയൻതാര ചിത്രത്തിനാണ്. ചിത്രത്തിലെ സീനുകളും സംഭാഷണങ്ങളും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് വിവാദമുണ്ടാകുകയും സിനിമ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം വേണു സ്വാമി പറഞ്ഞത് പോലെയാണ് നടക്കുന്നതെന്നാണ് ആരാധക പക്ഷം. അതുകൊണ്ട് തന്നെ ഇരുവരും തമ്മിൽ പിരയുമോ എന്ന ആശങ്കയിലാണ് ഇവർ.
'പറഞ്ഞത് പണ്ടത്തെ ഒരു കൊതി, അച്ഛൻ കൊട്ടാരത്തിൽ വളർന്ന തമ്പുരാൻ പയ്യനല്ല': ദിയ കൃഷ്ണ
ഇത്തരത്തിലുള്ള പ്രവചനങ്ങൾ നടത്തി പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ട ആളാണ് വേണു സ്വാമി. സമാന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. പ്രഭാസിന് വിവാഹയോഗം ഇല്ലെന്ന് വേണു പറഞ്ഞത് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. വൻ സൈബർ ആക്രമണങ്ങൾ ഉയർന്നെങ്കിലും വേണു ഇതൊന്നും കാര്യമാക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ