'വിഷാദത്തിലാണോ? വിളിക്കൂ, കേള്‍വിക്കാരിയാകാം'; വീഡിയോ പങ്കുവെച്ച് അശ്വതി

By Web TeamFirst Published Apr 2, 2020, 3:11 PM IST
Highlights

'സന്തോഷത്തോടെ ഇരിക്കുന്ന ആളോടാണ് സംസാരിക്കുന്നതെങ്കില്‍ നമുക്കും ആ ഹാപ്പിനെസ് കിട്ടും. ഞാന്‍ ഈ സമയം ഹാപ്പി ആയി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ഞാനെന്റെ ഫാമിലിയുടെ കൂടെയാണ്. എന്റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങള്‍ക്ക് സമയം കണ്ടെത്തുന്നുണ്ട്'. 

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് വിഷാദത്തിലൂടെ കടന്നുപോകുന്നവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനൊരുങ്ങുകയാണ് അശ്വതി ശ്രീകാന്ത്. വിഷാദത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് തന്നോട് തുറന്നു സംസാരിക്കാമെന്ന് അശ്വതി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ നമ്പര്‍ അയച്ചു നല്‍കിയാല്‍ മതിയെന്നും സത്യസന്ധമായ പ്രശ്‌നമാണെന്ന് തോന്നിയാല്‍ വിളിച്ച് സംസാരിക്കാമെന്നും അശ്വതി വ്യക്തമാക്കി.  

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ഡിപ്രഷനിലൂടെ കടന്നുപോകുന്ന ആളാണ് താങ്കളെങ്കില്‍ ആരോടെങ്കിലും തുറന്ന് സംസാരിച്ചാല്‍ സന്തോഷം ലഭിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. സന്തോഷത്തോടെ ഇരിക്കുന്ന ആളോടാണ് സംസാരിക്കുന്നതെങ്കില്‍ നമുക്കും ആ ഹാപ്പിനെസ് കിട്ടും. ഞാന്‍ ഈ സമയം ഹാപ്പി ആയി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ഞാനെന്റെ ഫാമിലിയുടെ കൂടെയാണ്. എന്റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങള്‍ക്ക് സമയം കണ്ടെത്തുന്നുണ്ട്. നല്ല തിരക്കുണ്ട്. വീട്ടില്‍ പണികളുണ്ട്. മിഠായി കഥകളുടെ ഷൂട്ട് നടക്കുന്നുണ്ട്. എങ്കിലും ഈ സമയം അതിന്റെ ഫുള്‍ സ്പിരിറ്റോടു കൂടി ആസ്വദിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്. എനിക്ക് കണ്ടെത്താന്‍ കഴിയുന്ന സന്തോഷം മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കിയാല്‍ അത് നല്ല കാര്യമല്ലേ. നിങ്ങള്‍ക്ക് നല്ലൊരു കേള്‍വിക്കാരിയെ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിന് തയ്യാറാണ്'- അശ്വതി പറയുന്നു.  

 
 
 
 
 
 
 
 
 
 
 
 
 

Not feeling good? This is what I can do for you...inbox me your number. Lets talk ❤️

A post shared by Aswathy Sreekanth (@aswathysreekanth) on Mar 29, 2020 at 11:14pm PDT


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!