
കൊച്ചി: ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷത്തിലായിരുന്നു കഴിഞ്ഞ ഒരുവർഷകാലമായി
ആതിരയും ജയേഷും. വളക്കാപ്പ് ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രസവത്തിനായി അഡ്മിറ്റായതും കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷവും ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തുടക്കത്തില്‍ തന്നെ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ജാനിമോളുടെ ഒന്നാം ജന്മദിനം ആഘോഷമാക്കുകയാണ് കുടുംബം. കുഞ്ഞിന് ഒരു വയസായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറയുകയാണ് ആരാധകർ. ജാനിമയുടെ ആദ്യത്തെ ബർത്ഡേ ആഘോഷം എന്ന ക്യാപ്‌ഷനോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്.
കാർട്ടൂൺ സിനിമയിലെ മൊആനയുടെ തീമിലുള്ള വേഷമാണ് ജാനിമോൾക്കായി ആതിര തെരഞ്ഞെടുത്തത്. കുഞ്ഞിന്റെ വേഷത്തിന് യോജിക്കുന്ന തരത്തിലുള്ള വേഷമാണ് ആതിരയും തെരഞ്ഞെടുത്തത്. നിരവധിപേരാണ് കുഞ്ഞിന് ആശംസകൾ അറിയിച്ച് എത്തിയത്.
ഇവളെക്കുറിച്ചുള്ള സന്തോഷം പങ്കുവെക്കാന്‍ വാക്കുകള്‍ മതിയാവുന്നില്ല. ഇത് ഞങ്ങളുടെ വെസ്ലി ജെ മറിയം അഥവാ ജാനി എന്നായിരുന്നു മകളുടെ പേരിനെക്കുറിച്ച് ആതിര കുറിച്ചത്. അമ്മയും അപ്പയും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു മകളേ എന്നും ഗായിക നേരത്തെ കുറിച്ചിരുന്നു.
ചെറുപ്രായം മുതല്‍ ആതിരയുടെ ജീവിതത്തില്‍ സംഗീതമുണ്ടായിരുന്നു. അച്ഛനും സഹോദരനുമെല്ലാം സംഗീതജ്ഞരാണ്. കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു ഈ ഗായിക. റിയാലിറ്റി ഷോകളില്‍ പങ്കെടുത്തതോടെയാണ് ആതിരയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. ആ സ്‌നേഹം ഇന്നും അതുപോലെ തുടരുന്നുണ്ടെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.
ഗിറ്റാറിസ്റ്റായ ജയേഷാണ് ആതിരയെ വിവാഹം ചെയ്തത്. 8 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ജയേഷുമായുള്ള പ്രണയത്തെക്കുറിച്ച് വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. എന്റെ തീരുമാനങ്ങളൊന്നും തെറ്റില്ലെന്ന് അറിയാവുന്ന വീട്ടുകാര്‍ ഇക്കാര്യത്തിലും സമ്മതം അറിയിച്ചിരുന്നു. ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹം നടത്തിയത്. ആതിരയ്ക്ക് പൂര്‍ണപിന്തുണയുമായി ജയേഷ് കൂടെയുണ്ട്.
'മിർസാപൂർ 3' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട് !
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ