തോമാച്ചായന്റെ പുതിയ വരവ് എങ്ങനെയുണ്ട് ? 'സ്ഫടികം 4K' പ്രേക്ഷക പ്രതികരണം

Published : Feb 09, 2023, 11:26 AM ISTUpdated : Feb 09, 2023, 11:54 AM IST
തോമാച്ചായന്റെ പുതിയ വരവ് എങ്ങനെയുണ്ട് ? 'സ്ഫടികം 4K' പ്രേക്ഷക പ്രതികരണം

Synopsis

നിരവധി തവണ സ്ഫടികം കണ്ടതാണെന്നും പക്ഷേ തിയറ്റർ എക്സ്പീരിയൻസ് ചുമ്മാ തീ ആണെന്നും പ്രേക്ഷകര്‍. 

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം. അതുതന്നെയാണ് സ്ഫടികത്തിന്റെ റി റിലീസിനായി മലയാളികൾ ഒന്നടങ്കം കാത്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പുതിയ സാങ്കേതിക മികവിൽ സ്ഫടികം തിയറ്ററിൽ എത്തിയപ്പോൾ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 

ഒരു തലമുറയെ ഒന്നാകെ ആവേശം കൊള്ളിച്ച മോഹൻലാലിന്റെ ആടുതോമയെ തട്ടിച്ച് നോക്കാൻ ഇതുവരെയും ആരും ഉണ്ടായിട്ടില്ലെന്നും ഇനി വരാൻ പോകില്ലെന്നുമാണ് പ്രേക്ഷകർ പറയുന്നത്. നിരവധി തവണ സ്ഫടികം കണ്ടതാണെന്നും പക്ഷേ തിയറ്റർ എക്സ്പീരിയൻസ് ചുമ്മാ തീ ആണെന്നും ഇവർ പറയുന്നു. തിലകന്‍, കെപിഎസ് സി ലളിത തുടങ്ങി മണ്‍മറഞ്ഞ് പോയവരെ സ്ക്രീനിലൂടെ വീണ്ടും കണ്ടത് വലിയൊരു അനുഭവമാണെന്നും പ്രേക്ഷകര്‍. 

"താടിയില്ലാത്ത പഴയ ലാലേട്ടനെ വീണ്ടും കാണാൻ പറ്റി, ഞങ്ങളെ പോലുള്ള യുവതലമുറയ്ക്ക് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയ അവസരം. എത്രത്തോളമാണ് ഡെപ്ത്തെന്ന് മനസ്സിലാക്കാൻ തിയറ്ററിൽ തന്നെ സിനിമ കാണണം, പാട്ട്, ഡബ്ബിം​ഗ് പുതിയ ഷോർട്സ് എല്ലാം മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്, ടിവിയിൽ കാണുന്നതിനെക്കാൾ ഇമോഷൻസ് തിയറ്ററിൽ കണ്ടപ്പോഴാണ് കിട്ടിയത്, മോളിവുഡിന്റെ എക്കാലത്തെയും ക്ലാസിക് ബിഗ് സ്‌ക്രീനിൽ കണ്ടു, സ്വപ്ന സാക്ഷാത്കാര നിമിഷം!! ഈ വിസ്മയകരമായ അനുഭവത്തിന് ലാലേട്ടനും ഭദ്രൻ സാറിനും നന്ദി. ഏറ്റവും വലിയ മാസ് അവതാർ, സൗണ്ട് ക്വാളിറ്റി വെറെ ലെവൽ, ഇന്ന് റിലീസ് ആയ സിനിമ കണ്ട എഫക്ട് ആണ്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്. 145 സ്ക്രീനുകളിലാണ് ചിത്രം ഇന്ന്  പ്രദർശനത്തിന് എത്തിയത്. 

'ഇതല്ല ഞാൻ ഉദ്ദേശിച്ച കളർ..'; മുടിക്ക് കിട്ടിയ 'പണി'യെ പറ്റി പ്രയാഗ മാർട്ടിൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തിരിച്ചറിവിന്റെ നോവ്, ആയിരക്കണക്കിന് ആൺമക്കളുടെ പ്രതിനിധിയെയാണ് ഇന്നലെ ധ്യാനിലൂടെ കണ്ടത്'; നടന്റെ വാക്കുകൾ
ഷൂട്ടിം​ഗ് കഴിഞ്ഞില്ല, അപ്പോഴേക്കും റിലീസ് പ്രഖ്യാപിച്ച് ദൃശ്യം 3 ഹിന്ദി; മലയാളത്തിൽ എന്ന് ? ചോദ്യങ്ങളുമായി പ്രേക്ഷകർ