സീരിയലില്‍ 'ഐപിഎസു'കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നു: അവന്തിക മോഹൻ

Published : Mar 17, 2023, 09:44 AM IST
സീരിയലില്‍ 'ഐപിഎസു'കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നു: അവന്തിക മോഹൻ

Synopsis

ജീവിതത്തിലും ഐപിഎസുകാരി ആവാൻ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നുവെന്നും അവന്തിക.

'ആത്മസാക്ഷി' എന്ന സീരിയലിലൂടെ മിനിസ്ക്രീനിലേക്ക് എത്തിയ നടിയാണ് അവന്തിക മോഹൻ. തുടർന്നാണ് ഏഷ്യാനെറ്റിലെ 'മൗനരാഗം', 'തൂവൽസ്‍പർശം' തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷക മനസ് കീഴടക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഷൂട്ടിങ് ലൊക്കേഷനിലെ കളി തമാശകളും റീലുകളുമെല്ലാം താരം ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ, സീരിയൽ ടുഡെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അവന്തിക മോഹൻ.

'ഞാൻ ആദ്യം മലയാളത്തിലാണ് ഒരു സിനിമ ചെയ്യുന്നത്. പിന്നീട് തമിഴിൽ പോയി. അങ്ങനെ ചില പരീക്ഷണ ചിത്രങ്ങളുടെയൊക്കെ ഭാഗമായി. എന്റെ ആദ്യ സിനിമയിൽ യക്ഷി ആയി വിളിക്കുന്നത് എന്റെ കണ്ണ് കണ്ടിട്ടാണ്. ആപ്റ്റായ റോൾ ആണെന്ന് പറഞ്ഞു. അന്ന് ചെറിയ പ്രായമാണ്. ചെയ്‍ത് നോക്കാമെന്ന് കരുതി. ഞാൻ ഐപിഎസുകാരി ആവാൻ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ 'തൂവൽസ്‍പർശ'ത്തിലെ കഥാപാത്രം വന്നപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നടക്കുന്നതും സംസാരിക്കുന്നതും ഒക്കെ പഠിക്കാൻ ശ്രമിച്ചു, സുരേഷ് ഗോപിയുടെ സിനിമകളിൽ അദ്ദേഹം ചെയ്യുന്നത് എന്തൊക്കെയെന്ന് പഠിക്കാൻ ശ്രമിച്ചിരുന്നു, അങ്ങനെയാകാൻ പറ്റില്ലെങ്കിലും- അവന്തിക പറഞ്ഞു.

'അഭിനയത്തേക്കാൾ എനിക്ക് ഇഷ്‍ടം ഡാൻസാണ്. ഭക്ഷണം പോലും കഴിക്കാതെ ഡാൻസ് ചെയ്‍ത നിക്കാറുണ്ട്. അത് വേറെയൊരു ലോകത്തേക്ക് കൊണ്ടുപോകും നമ്മളെ. പക്ഷെ അഭിനയമാണ് എനിക്ക് കൂടുതൽ പ്രശസ്‍തിയൊക്കെ നൽകിയത്,' എന്നും അവന്തിക മോഹൻ പറഞ്ഞു.

രണ്ടായിരത്തിപന്ത്രണ്ടില്‍ പുറത്തിറങ്ങിയ 'യക്ഷി ഫൈൽഫുള്ളി യുവേഴ്‍സ്' എന്ന ചിത്രത്തിലൂടെയാണ് അവന്തിക സിനിമയിലെത്തുന്നത്. ചിത്രം വലിയ വിജയമായിരുന്നിലെങ്കിലും നായികയായി എത്തിയ അവന്തിക മോഹൻ ഏറെ ശ്രദ്ധ നേടി. 'ക്രോക്കൊഡൈൽ ലൗ സ്റ്റോറി' എന്ന സിനിമയിലും അവന്തിക അഭിനയിച്ചിരുന്നു.

Read More: 'എന്റെ ഡ്രീം കോമ്പോ', പുതിയ സിനിമയുടെ ആവേശം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ