നിഗൂഢതയുണര്‍ത്തി ആന്‍ അഗസ്റ്റിന്‍; 'അയല്‍' ഫസ്റ്റ് ലുക്ക്

Published : Apr 04, 2023, 01:01 PM IST
നിഗൂഢതയുണര്‍ത്തി ആന്‍ അഗസ്റ്റിന്‍; 'അയല്‍' ഫസ്റ്റ് ലുക്ക്

Synopsis

മുരളി ഗോപിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

റണ്‍ ബേബി റണ്‍ എന്ന തമിഴ് ചിത്രത്തിനു ശേഷം സംവിധായകന്‍ ജീയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന മലയാള ചിത്രമാണ് അയല്‍. മിസ്റ്ററി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആന്‍ അഗസ്റ്റിന്‍ ആണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആന്‍ മാത്രമാണ് ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. മുരളി ഗോപി, ഷൈൻ  ടോം ചാക്കോ, സിദ്ദിഖ്, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മുരളി ഗോപിയുടെ തിരക്കഥയില്‍ ടിയാന്‍ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ജീയെന്‍ കൃഷ്ണകുമാര്‍.  പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൂടാതെ വരികളും സംഗീതവും മുരളി ഗോപിയുടേതാണ്. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. എസ് യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അയൂബ് ഖാന്‍ ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ജെയിൻ പോൾ, കലാസംവിധാനം  രഞ്ജിത് കൊത്തെരി, മേക്കപ്പ് ബൈജു ശശികല, കോസ്റ്റ്യൂം ഡിസൈനര്‍ ആയിഷ ഷഫീർ സേട്ട്, സൗണ്ട് ഡിസൈൻ അരുൺ എസ് മണി, സൗണ്ട് മിക്സിങ് വിഷ്ണു പി സി, ആക്ഷന്‍ ശക്തി ശരവണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിതുൻ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ ഷാരൂഖ് റഷീദ്, പ്രൊജക്റ്റ്‌ ഡിസൈനർ എം എസ് അരുൺ, സ്റ്റിൽ ഫോട്ടോഗ്രാഫർ നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ ആനന്ദ് രാജേന്ദ്രൻ. പി ആർ ഒ- എ എസ് ദിനേശ്, ആതിര ദിൽജിത്, ഓൺലൈൻ ഒബ്സ്ക്യൂറ,  മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്. അതേസമയം തമിഴില്‍ വന്‍ വിജയം നേടിയ അയല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇപ്പോള്‍ സ്ട്രീം ചെയ്യപ്പെടുന്നുണ്ട്. 

ALSO READ : 'എട്ടാം ക്ലാസില്‍ പ്രണയം, 22-ാം വയസ്സില്‍ വിവാഹം, പ്രതിസന്ധികള്‍'; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് ദേവു

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍