
ദില്ലി: ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പഠാന്‍ സിനിമയിലെ ‘ബേഷാരം രംഗ്’ ഗാനത്തെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ചിത്രത്തിനും പാട്ടിനും താരങ്ങള്‍ക്കുമെതിരെ ഓരോ ദിവസവും പുതിയ പരാതികൾ ഭീഷണികളും വരുകയാണ്.
ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് അയോധ്യയിലെ പരമഹൻസ് ആചാര്യ എന്ന സന്യാസിയുടെ ഭീഷണിയാണ് പുതിയത്. ഇയാൾ ഭീഷണി മുഴക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. "ഇന്ന് ഞങ്ങൾ ഷാരൂഖിന്‍റെ പോസ്റ്ററുകൾ കത്തിച്ചു. പഠാൻ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു.ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാൽ ഞാൻ അവനെ ജീവനോടെ ചുട്ടെരിക്കും." എന്ന് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയാ സന്യാസിയാണ് പരമഹംസ് ആചാര്യ. പിന്നീട് അദ്ദേഹം തന്റെ ജലസമാധി തീരുമാനം പിൻവലിച്ചു.
നേരത്തെ ഹനുമാൻ ഗർഹിയിലെ പുരോഹിതനായ മഹന്ത് രാജു ദാസ് പഠാന്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകൾ കത്തിക്കാൻ ജനങ്ങളോട് ആഭ്യാനം ചെയ്തിരുന്നതും വിവാദമായിരുന്നു. "ബോളിവുഡും ഹോളിവുഡും എപ്പോഴും സനാതന മതത്തെ കളിയാക്കാൻ ശ്രമിക്കുന്നു. ദീപിക പദുക്കോൺ ബിക്കിനിയായി കുങ്കുമം ഉപയോഗിച്ച രീതി ഞങ്ങളെ വേദനിപ്പിക്കുന്നു. ബിക്കിനിയായി കാവി ധരിക്കേണ്ട ആവശ്യം എന്തായിരുന്നു? സിനിമ ബഹിഷ്‌കരിക്കാൻ ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ കത്തിക്കുക, അല്ലാത്തപക്ഷം അവർക്ക് മനസ്സിലാകില്ല, തിന്മയെ നേരിടാൻ നിങ്ങൾ തയ്യാറാകണം ”രാജു ദാസ് നേരത്തെ പറഞ്ഞു.
അതേ സമയം നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാല്‍ കഴിഞ്ഞ വാരം ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തെത്തിയതോടെ പ്രതീക്ഷിക്കാതിരുന്ന തരത്തില്‍ ചിത്രം വാര്‍ത്തയും വിവാദവും സൃഷ്ടിച്ചു.
ചിത്രത്തിലെ നായികാതാരം ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറമാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ബഹിഷ്കരണാഹ്വാനങ്ങളില്‍ സംഘപരിവാര്‍ നേതാക്കളില്‍ ചിലര്‍ അണിനിരക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ അടുത്ത വീഡിയോ ഗാനവും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.
ഝൂമേ ജോ പഠാന്‍ എന്ന ഗാനം ഡിസംബര്‍ 22 ന് പുറത്തെത്തും. ബഷറം രംഗിലേതുപോലെ ഷാരൂഖിനൊപ്പം ദീപിക പദുകോണും ഈ ഗാനത്തിലുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് റിലീസ് തീയതി.
മകള്‍ക്കൊപ്പം ഇരുന്ന് പഠാന്‍ കാണുമോ?; ഷാരൂഖിനെ വെല്ലുവിളിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കര്‍.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ