'ഡോക്ടര്‍ ജി'യില്‍ ഗൈനക്കോളജിസ്റ്റായി ആയുഷ്‍മാൻ ഖുറാന, ട്രെയിലര്‍ പുറത്ത്

Published : Sep 20, 2022, 03:01 PM ISTUpdated : Oct 21, 2022, 06:29 PM IST
'ഡോക്ടര്‍ ജി'യില്‍ ഗൈനക്കോളജിസ്റ്റായി ആയുഷ്‍മാൻ ഖുറാന, ട്രെയിലര്‍ പുറത്ത്

Synopsis

ആയുഷ്‍മാൻ ഖുറാന നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍.

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്‍തത പുലര്‍ത്തുന്ന താരമാണ് ആയുഷ്‍മാൻ ഖുറാന. അതുകൊണ്ടുതന്നെ ആയുഷ്‍മാൻ ഖുറാനെയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രം 'ഡോക്ടര്‍ ജി'യാണ്. 'ഡോക്ടര്‍ ജി'യുടെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ക്യാമ്പസ് മെഡിക്കല്‍ കോമഡി ചിത്രമായിട്ടാണ് 'ഡോക്ടര്‍ ജി' എത്തുന്നത്. അനുഭൂതി കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈഷിത് നരേയ്‍ൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രേരണ സൈഗാള്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗൈനക്കോളജിസ്റ്റ് ഡോക്ടറായ 'ഉദയ് ഗുപ്‍ത' ആയിട്ടാണ് ആയുഷ്‍മാൻ ഖുറാന അഭിനയിക്കുന്നത്. 'ഡോ. ഫാത്തിമ' എന്ന നായിക കഥാപാത്രമായി രാകുല്‍ പ്രീത സിംഗും ചിത്രത്തിലുണ്ട്.

ഷെഫാലി ഷാ, ഷീബ ഛദ്ധ, ശ്രദ്ധ ജെയിൻ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഒക്ടോബര്‍ 14ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഭോപാലാണ് 'ഡോക്ടര്‍ ജി'യുടെ പ്രധാന ലൊക്കേഷൻ. സുമിത് സക്സേന, സൗരഭ് ഭരത്, വൈശാല്‍ വാഘ്, അനുഭൂതി കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ആയുഷ്‍മാൻ ഖുറാന നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം 'അനേക്' ആണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്‍തത് അനുഭവ് സിൻഹയാണ്. ഇവാന്‍ മുള്ളിഗന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.  യാഷ രാംചന്ദാനി ചിത്രസംയോജനം ചെയ്‍ത ചിത്രത്തില്‍ 'ജോഷ്വാ' ആയി വേഷമിട്ട ആയുഷ്‍മാൻ ഖുറാനയ്‍ക്ക് ഒപ്പം ആൻഡ്രിയ, കുമുദ് മിശ്ര, ജെ ഡി ചക്രവര്‍ത്തി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Read More : ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂര്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ