‘കൈവെച്ചത് ആരെന്നുചോദിച്ചാൽ പറയണം 65 വയസ്സുള്ളൊരു കെളവനാന്ന്’:'ആസാദിയില്‍' ഞെട്ടിക്കാൻ ലാൽ

Published : May 17, 2025, 03:45 PM IST
‘കൈവെച്ചത് ആരെന്നുചോദിച്ചാൽ പറയണം 65 വയസ്സുള്ളൊരു കെളവനാന്ന്’:'ആസാദിയില്‍' ഞെട്ടിക്കാൻ ലാൽ

Synopsis

റിട്ടയേർഡ് പാർട്ടി ഗുണ്ടയായ സത്യൻ, ഉറ്റവരെ രക്ഷിക്കാനായി ഒരു അസാധാരണ ദൗത്യം ഏറ്റെടുക്കുന്നു. ജയിൽ-ഹോസ്പിറ്റൽ ബ്രേക്ക് ത്രില്ലറായ ആസാദിയിൽ ലാൽ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുന്നു.

കൊച്ചി: മകന്റെ ഹാർട്ട് ട്രാൻസ്‌പ്ലാന്റേഷന് കെട്ടിവെക്കാൻ പണമില്ലാത്തതിനാൽ ആശുപത്രി ജീവനക്കാരെ ബന്ദികളാക്കി, സർജറി നടത്തിക്കാൻ ശ്രമിക്കുന്ന ജോൺ ക്യൂ (ഡെൻസൽ വാഷിങ്ടൺ, ജോൺ ക്യൂ -2002) എന്ന ബ്ലൂ കോളർ തൊഴിലാളിയുടെ, കണ്ണീരിറ്റുന്ന ത്രില്ലർ ഓർമയുണ്ടോ? കൈവിട്ടുപോകുന്ന നിമിഷങ്ങളിൽ അസാധാരണക്കാരനായി മാറിയ ആ സാധാരണക്കാരന് വയലൻസല്ലാതെ വേറൊരു വഴിയുമുണ്ടായിരുന്നില്ല. അതുപോലെ, ഉറ്റവരെ രക്ഷിച്ചെടുക്കാൻ കണ്ണീരുണങ്ങിയ കരളുമായി ഇങ്ങു മലയാളത്തിൽ ഒരു വൃദ്ധൻ ഇറങ്ങുകയാണ്. “അറുപത്തഞ്ചു വയസ്സുള്ള കെളവനാണെന്നു" പ്രഖ്യാപിച്ച് അയാളടിക്കുന്ന ഓരോ അടിയിലും നിസ്സഹായതയും ഒപ്പം നിശ്ചയദാർഢ്യവും ഉണ്ട്.

മലയാളത്തിൽ അപൂർവമായ ജയിൽ- ഹോസ്പിറ്റൽ ബ്രേക്ക് ത്രില്ലറായ ആസാദിയിൽ ലാൽ അവതരിപ്പിക്കുന്ന സത്യനെന്ന റിട്ടയേർഡ് പാര്‍ട്ടി ഗുണ്ടയുടെ കഥാപാത്രം ഒരു ഘട്ടത്തിൽ പറയുന്നുണ്ട്: ‘‘നീ ഇന്നും ചുമയ്ക്കും നാളേം ചുമയ്ക്കും. പിന്നെ ചോര ഛർദിക്കും. നിന്നെ കൈവെച്ചത് ആരെന്ന് തന്തേം തള്ളേം ചോദിക്കുമ്പം പറയണം, അറുപത്തഞ്ച് വയസ്സുള്ള ഒരു കെളവനാന്ന്”. ഇടവേളയ്ക്ക് ശേഷം ലാൽ ശക്തമായ കഥാപാത്രമായി സ്ക്രീനിലെത്തുന്ന ആസാദി ഈമാസം 23ന് തീയറ്ററുകളിലെത്തും.

ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന തലക്കെട്ടിലെത്തുന്ന ചിത്രമാണ്. ഒരു ആശുപത്രിയിൽ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെ അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. 
സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വാണി വിശനാഥ്, രവീണ, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 

റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്

പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം സെന്റട്രല്‍ പിക്‌ചേഴ്‌സ് തീയറ്ററിലെത്തിക്കുന്ന ചിത്രം കൂടിയാണ് ആസാദി.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'അരൂപി' ഫസ്റ്റ് ലുക്ക് എത്തി
'ജനനായകൻ' കേരള ടിക്കറ്റ് ബുക്കിങ് നാളെ മുതൽ; പ്രതീക്ഷയോടെ ആരാധകർ