'എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ക്രിസ്റ്റഫറിന്റെ നിലപാടുമായി യോജിക്കുന്നതല്ല, പക്ഷെ'; ബി ഉണ്ണികൃഷ്ണൻ

Published : Feb 23, 2023, 06:37 PM IST
'എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ക്രിസ്റ്റഫറിന്റെ നിലപാടുമായി യോജിക്കുന്നതല്ല, പക്ഷെ'; ബി ഉണ്ണികൃഷ്ണൻ

Synopsis

ഉദയകൃഷ്ണയാണ് ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയത്.

ലയാളികൾ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫർ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവിൽ തിയറ്ററുകളിൽ ചിത്രം എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പ്രേ​ക്ഷക നിരൂപക പ്രശംസകൾ നേടിയ ക്രിസ്റ്റഫർ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ അവസരത്തിൽ സിനിമയെ കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതല്ലെന്ന് പറയുകയാണ് ബി ഉണ്ണികൃഷ്ണൻ. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  'നിയമവിരുദ്ധമായ കൊലപാതകങ്ങളെ മഹത്വവൽക്കരിക്കുന്നു എന്നതാണ് ചിത്രത്തിനെതിരായ വിമർശനങ്ങളിലൊന്ന്' എന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ മറുപടി. 

'ഞാൻ നേരത്തെ പറഞ്ഞതുപോലെ, എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നില്ല. എന്റെ രാഷ്ട്രീയ നിലപാടുകളിൽ അടിയുറച്ച സിനിമയായിരുന്നു വില്ലൻ. നിർഭാഗ്യവശാൽ, ആരും സിനിമയുടെ രാഷ്ട്രീയ ആശയങ്ങളെക്കുറിച്ച് ചർച്ച ചെയ്തില്ല. മാസ് അപ്പീൽ സിനിമകൾ ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ, ഒരു കഥയുടെ പ്രധാന കഥാപാത്രം, അവന്റെ ആന്തരിക ജീവിതം അല്ലെങ്കിൽ അവന്റെ പ്രവൃത്തികൾ എന്നിവയും എന്നെ ആകർഷിച്ചേക്കാം. ക്രിസ്റ്റഫറും ഈ വിവരണത്തിന് അനുയോജ്യമാണ്. ആ വ്യക്തിയിലേക്ക് എന്നെ ആകർഷിച്ച പല കാര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശരിയാണെന്നോ പ്രശംസ അർഹിക്കുന്നതാണെന്നോ ഞാൻ വിശ്വസിക്കുന്നില്ല', എന്നാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. 

റോബിനെ പോലെ ഫാൻസ് ഫോളോവേഴ്സിനെ ഉണ്ടാക്കാൻ പറ്റുമോ ? ഫുക്രുവിന്റെ മറുപടി ഇങ്ങനെ

ഉദയകൃഷ്ണയാണ് ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയത്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തിയത്. വിനയ് റായ് ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'