'സല്‍മാന് ഉറങ്ങാനാകുന്നില്ല', ബാബ സിദ്ധിഖിയുടെ മകന്റെ വെളിപ്പെടുത്തല്‍

Published : Oct 29, 2024, 12:46 PM IST
'സല്‍മാന് ഉറങ്ങാനാകുന്നില്ല', ബാബ സിദ്ധിഖിയുടെ മകന്റെ വെളിപ്പെടുത്തല്‍

Synopsis

എൻസിപി നേതാവ് സിദ്ധിഖിയുടെ മരണത്തിന് ശേഷം സല്‍മാന് ഉറങ്ങാൻ കഴിയാറില്ലെന്നാണ് വെളിപ്പെടുത്തല്‍.

എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തിന് ശേഷം സല്‍മാന് ഉറങ്ങാൻ കഴിയാറില്ലെന്ന് വെളിപ്പെടുത്തല്‍. ബാബ സിദ്ധിഖിയുടെ മകൻ സഷീൻ പറഞ്ഞതാണ് ഇക്കാര്യം. സിദ്ധിഖിയും സല്‍മാനും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നും രാത്രി തന്നെ സല്‍മാൻ വിളിക്കുമെന്നും ഉറങ്ങാൻ കഴിയാറില്ലെന്നു നടൻ വ്യക്തമാക്കാറുണ്ടെന്നും പറയുന്നു സഷീൻ.

എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിരുന്നു ലോറൻസ് ബിഷ്‍ണോയ്. ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമമുണ്ടായിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  ലോറൻസ് ബിഷ്‌ണോയി സല്‍മാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്‍ദാനം ചെയ്‍തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ബിഷ്‍ണോയ്‍ സമുദായം ആരാധിക്കുന്ന മൃഗത്തെ കൊലപ്പെടുത്തിയതിന് സല്‍മാനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.

സല്‍മാൻ ഖാന്റ വീട്ടിലേക്കുണ്ടായ വെടിവെയ്‍പ്പില്‍ താരത്തിന്റെ മൊഴിയും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെടിവയ്‍പ്പിന്റെ ശബ്‍ദം കേട്ടാണ് അന്ന് താൻ എഴുന്നേറ്റതെന്ന് വ്യക്തമാക്കുകയായിരുന്നു നടൻ സല്‍മാൻ. ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താൻ ആരെയും കണ്ടില്ല. തന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു.

ഒടുവില്‍ ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി പ്രദര്‍ശനത്തിനെത്തിയത്. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം നേരത്തെ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: കേരളത്തില്‍ ഹിറ്റായോ വേട്ടയ്യൻ?, ഫൈനല്‍ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?