'വിഷു തൂക്കിയില്ല, പക്ഷേ ഓണം നമ്മള്‍ തൂക്കും'; 'ബാഡ് ബോയ്‍സി'നെക്കുറിച്ച് ധ്യാന്‍

Published : Sep 13, 2024, 08:51 AM IST
'വിഷു തൂക്കിയില്ല, പക്ഷേ ഓണം നമ്മള്‍ തൂക്കും'; 'ബാഡ് ബോയ്‍സി'നെക്കുറിച്ച് ധ്യാന്‍

Synopsis

ബാഡ് ബോയ്‍സ് റിലീസ് ഇന്നാണ്

അഭിമുഖങ്ങളില്‍ തഗ് ഡയലോഗുകളുമായി എപ്പോഴും കൈയടി വാങ്ങാറുള്ള ആളാണ് ധ്യാന്‍ ശ്രീനിവാസന്‍. അതിനാല്‍ത്തന്നെ താന്‍ ഭാഗഭാക്കാവുന്ന സിനിമകളുടെ പ്രൊമോഷന്‍ വേദികളിലെ അവശ്യ ഘടകവുമാണ് ധ്യാന്‍. എന്നാല്‍ ധ്യാനിന്‍റെ വാക്കുകള്‍ ചിലപ്പോഴൊക്കെ വിമര്‍ശനവും ഉയര്‍ത്താറുണ്ട്. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രം വിഷു റിലീസ് ആയി എത്തിയപ്പോള്‍ ഒപ്പമെത്തിയ ആവേശവുമായുള്ള ക്ലാഷിനെക്കുറിച്ച് ധ്യാന്‍ പറഞ്ഞത് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. വിഷു ഞങ്ങള്‍ തൂക്കും എന്നായിരുന്നു അത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷത്തേക്കാള്‍ വലിയ വിജയം നേടിയത് ആവേശമായിരുന്നു.

എന്നാല്‍ ആവേശമാണ് ഫെസ്റ്റിവല്‍ സീസണിലെ ഓഡിയന്‍സിനെ കൂടുതല്‍ എത്തിക്കുകയെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പ്രൊമോഷനുവേണ്ടി പറഞ്ഞതാണെന്നും ധ്യാന്‍ പിന്നീട് വിശദീകരിച്ചിരിക്കുന്നു. ഇപ്പോഴിതാ താന്‍ അഭിനയിക്കുന്ന ഓണം റിലീസിനെക്കുറിച്ച് ധ്യാന്‍ പറഞ്ഞതും ശ്രദ്ധ നേടുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്തിരിക്കുന്ന ബാഡ് ബോയ്സ് എന്ന ചിത്രമാണ് ധ്യാനിന്‍റെ ഓണം റിലീസ് ആയി എത്തുന്നത്. ചിത്രത്തെക്കുറിച്ച് സത്യസന്ധമായി എന്താണ് പറയാനുള്ളതെന്നായിരുന്നു ധ്യാനിനോടുള്ള ചോദ്യം. നേരത്തെ എന്തോ തള്ളിയിരുന്നില്ലേ എന്ന് ഈ സമയം ഒമര്‍ ധ്യാനിനോട് തമാശയ്ക്ക് പറയുന്നു. തുടര്‍ന്നാണ് ധ്യാനിന്‍റെ പ്രതികരണം.

ഫെസ്റ്റിവല്‍ ആണ്. സ്വാഭാവികമായും ക്ലാഷ് ഉണ്ട്. കഴിഞ്ഞ വിഷു നമ്മള്‍ തൂക്കിയോ? തൂക്കിയില്ല. അതുകൊണ്ട് ഈ ഓണം നമ്മള്‍ തൂക്കും. എല്ലാ തവണയും നമ്മള്‍ വിട്ടുകൊടുക്കില്ല, ചിരിച്ചുകൊണ്ട് ധ്യാന്‍ പറഞ്ഞു. ടൊവിനോ തോമസ് നായകനാവുന്ന എആര്‍എം, ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം, ആന്‍റണി വര്‍ഗീസിന്‍റെ കൊണ്ടല്‍, ഷെബി ചൌഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നിവയാണ് ഓണത്തിനുള്ള മറ്റ് റിലീസുകള്‍. ഇതില്‍ ആദ്യമെത്തിയ എആര്‍എമ്മിനും കിഷ്കിന്ധാ കാണ്ഡത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബാഡ് ബോയ്സ് റിലീസ് ഇന്നാണ്. 

ALSO READ : സാധാരണം, അപ്രതീക്ഷിതം; 'കിഷ്‍കിന്ധാ കാണ്ഡം' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

19 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം; 'പേട്രിയറ്റ്' ചിത്രീകരണം പൂർത്തിയായി
ചിരിപ്പിക്കാനായി വീണ്ടും അവരെത്തുന്നു; 'വാഴ 2' ഫസ്റ്റ് ലുക്ക് പുറത്ത്