ബാല വീണ്ടും വിവാഹിതനാകുന്നു, വധു ആര്?, പ്രതികരണവുമായി നടൻ

Published : Oct 20, 2024, 09:46 AM IST
ബാല വീണ്ടും വിവാഹിതനാകുന്നു, വധു ആര്?, പ്രതികരണവുമായി നടൻ

Synopsis

ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണാൻ വരരുത് എന്നും നടൻ.

ബാല വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നത് വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കാൻ നടൻ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാൻ ഒരിക്കലും വരരുത് എന്നും അഭ്യര്‍ഥിച്ചു.

പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പറയുന്നു നടൻ. ഭീഷണി കോള്‍ വന്ന് എന്നും താൻ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും പറയുന്നു നടൻ. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു. രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടൻ. എന്റെ വീടില്‍ വാതില്‍ക്കല്‍ പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്‍ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടൻ. കയറാൻ ശ്രമിക്കുന്നുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുകയാണ് എന്നും നടൻ വ്യക്തമാക്കുന്നു.

മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ചലച്ചിത്ര ബാല 2019ലാണ് ഡിവോഴ്‍സായത്. മകളെ  കാണാൻ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ക്കെതിരെ നടൻ ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വ്യക്തമാക്കിയത്. തുടര്‍ന്ന് നടൻ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. മകള്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. മുൻ ഭാര്യയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

മുൻ ഭാര്യ വീഡിയോയിലൂടെയാണ് ബാലയ്‍ക്കെതിരെ രംഗത്ത് എത്തിയത്. ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയുന്നു മുൻ ഭാര്യ. മകളുടെ കാര്യമായതുകൊണ്ടാണ് താൻ സസാരിക്കുന്നത്. ഞാനും അമ്മയും എന്റെ മകളും സഹോദരിയുമുള്ള ചെറിയ കുടുബമാണ് എന്റേത്. പിറന്നാളായിരുന്നു കുട്ടിയുടെ. സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിരുന്നു. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തയുണ്ടാകുമ്പോള്‍ എങ്ങനെ സന്തോഷിക്കാൻ സാധിക്കും എന്നും ചോദിച്ചിരുന്നു മുൻ ഭാര്യ.

Read More: കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു, ജനം തിയറ്ററുകളിലേക്ക്, ബോഗയ്‍ൻവില്ല വൻ ഹിറ്റിലേക്ക്, ആകെ കളക്ഷൻ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്