'കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടായി' : ബാലയുടെ ഭാര്യ എലിസബത്ത് പറയുന്നത്

Published : Mar 08, 2023, 03:32 PM ISTUpdated : Mar 08, 2023, 03:42 PM IST
'കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടായി' : ബാലയുടെ ഭാര്യ എലിസബത്ത് പറയുന്നത്

Synopsis

ഇപ്പോള്‍  ആശുപത്രിയിൽ കഴിയുന്ന ബാലയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. 

കൊച്ചി: തിങ്കളാഴ്ച വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്.  ഇപ്പോള്‍

ഇപ്പോള്‍  ആശുപത്രിയിൽ കഴിയുന്ന ബാലയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. തമിഴ്നാട് സ്വദേശിയായ ബാല കൊച്ചിയിലാണ് താമസം. തൃശ്ശൂര്‍ സ്വദേശിയായ എലിസബത്തിനെ ബാല രണ്ട് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ബാലയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 

''ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം സ്ട്രോങ്ങായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക' എലിസബത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ബാല ഐസിയുവിലാണെന്നും എങ്കിലും പേടിക്കേണ്ടതായ വിഷയങ്ങൾ ഇല്ലെന്നും ഭാര്യ എലിസബത്ത് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. 

'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour', എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ  അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും എത്തി. ഗോപി സുന്ദർ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍ വൈറലായിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. 

അതേ സമയം ചെന്നൈയില്‍ നിന്നും ഇന്നലെ വൈകീട്ടോടെ ബാലയുടെ സഹോദരന്‍ ശിവ അടക്കം മറ്റ് ബന്ധുക്കള്‍ എത്തിയിരുന്നു. ആശുപത്രി അധികൃതരുമായി ബന്ധുക്കള്‍ ബാലയുടെ ആരോഗ്യ നില ബന്ധുക്കള്‍ ചര്‍ച്ച ചെയ്തെന്നാണ് വിവരം. 

അമൃതയ്ക്ക് പിന്നാലെ ബാലയെ കാണാൻ ആശുപത്രിയിലെത്തി ഗോപി സുന്ദർ

'ബാല എല്ലാവരോടും സംസാരിച്ചു'; ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് നിര്‍മ്മാതാവ് ബാദുഷ
 

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ